Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എജി അമേരിക്കന്‍ കോണ്‍ഫറന്‍സ് കിക്ക്ഓഫ് റജിസ്‌ട്രേഷന്‍ 24 ന്

AGIFNA-2019

ഹൂസ്റ്റൺ∙ അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ 23-ാമത് ദേശിയ കുടുംബസംഗമമായ 'AGIFNA 2019' റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് മീറ്റിങ് 24 ന് അമേസിങ്ങ് ഗ്രേസ് അസംബ്ലി സഭാഹാളിൽ [2550 County Rd 90, Pearland, Tx 77584] ‌നടക്കും.

Agifna-2019-team

കണ്‍വീനര്‍ റവ. തോമസ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ക്രമീകരിക്കപ്പെടുന്ന സമ്മേളനത്തില്‍ നാഷണല്‍ സെക്രട്ടറി ബിനോയി ഫിലിപ്പ്, ട്രഷറര്‍ ഡേവിഡ് ജോൺസൺ, യൂത്ത് കോഓർഡിനേറ്റർ റവ.ജസ്റ്റിൻ സാബു, നാഷനൽ കോഓർഡിനേറ്റർ തോമസ് വർഗീസ് എന്നിവര്‍ നേതൃത്വം നൽകും.

പ്രാദേശിക കമ്മിറ്റി ഭാരവാഹികളായ പാസ്റ്റർ ജോൺ.സി ഡാനിയേൽ, സജിമോൻ ജോർജ്, ജോൺസൺ ലൂക്കോസ്, ജോർജ് മാത്യൂ, ഡെന്നി തോമസ്  തുടങ്ങിയവർ പങ്കെടുക്കും. കോണ്‍ഫറൻസിന്റെ സ്പോണ്‍സര്‍ഷിപ്പ് റജിസ്‌ട്രേഷന്‍ ഭാരവാഹികൾ സ്വീകരിക്കും. സാബു ലൂയിസിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാന ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

ജൂലൈ 18 മുതൽ 21 വരെ മനോഹരമായ ഹൂസ്റ്റൺ മാരിയറ്റ് വെസ്റ്റ് ചേയ്സ് ഹോട്ടൽ സമുച്ചയത്തിൽ [2900 Briarpark Dr, Houston, Tx] വച്ചാണ് ദേശീയ കോൺഫ്രൻസ് നടത്തപ്പെടുന്നത്. കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിനായി പ്രാർഥനകള്‍ പ്രയർ ലൈൻ ഫോണില്‍ കൂടി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വിവരങ്ങള്‍ക്ക്: www.agifnahouston.org.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.