Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മുൻ യുഎസ് കോൺഗ്രസ് അംഗം ജോൺ ഡിങ്കൽ അന്തരിച്ചു

John_dingell

മിഷിഗൻ∙ യുഎസ് കോൺഗ്രസിൽ ഏറ്റവും കൂടുതൽ വർഷം അംഗമായിരുന്ന മിഷിഗണിൽ നിന്നുള്ള മുൻ ഡമോക്രാറ്റിക് ജോൺ ഡിങ്കൽ (92) നിര്യാതനായി. ഡിയർ ബോണിലുള്ള വസതിയിൽ ഫെബ്രുവരി 7 വ്യാഴാഴ്ചയായിരുന്നു അന്ത്യം. 59 വർഷം യുഎസ് കോൺഗ്രസിൽ അംഗമായിരുന്നു.

1955 ഡിസംബർ മുതൽ 2015 ജനുവരി വരെ യുഎസ് കോൺഗ്രസ് അംഗമായിരുന്ന ഡിങ്കൽ ഹൗസ് എനർജി ആന്റ് കോമേഴ്സ് കമ്മിറ്റി ചെയർ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 29 തവണയാണ് ഡിങ്കൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചതും. 2014 ൽ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്ന ഡിങ്കൽ ഭാര്യ ഡെബി ഡിങ്കലിനു വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുത്തു. ഫ്രീഡം മെഡൽ 2014 ൽ ഡിങ്കലിനു ലഭിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.