Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

fr_palckapparampil_pic

ഷിക്കാഗോ∙ മാതൃരൂപതയിലേക്ക് തിരികെപ്പോകുന്ന മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ വികാരിയും ഷിക്കാഗോ സിറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിനു കത്തീഡ്രല്‍ ഇടവകയും രൂപതയും യാത്രയയപ്പ് നല്‍കി. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ രൂപതയെ പ്രതിനിധീകരിച്ച് ചാന്‍സലര്‍ ഫാ. ജോണിക്കുട്ടിയും, കത്തീഡ്രല്‍ അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലും സന്നിഹിതരായിരുന്നു. 

അഗസ്റ്റിനച്ചന്റെ വിലപ്പെട്ട സേവനങ്ങള്‍ക്ക് പിതാവും ചാന്‍സലര്‍ അച്ചനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. കത്തീഡ്രലില്‍ വിവിധ സംഘടനാ പ്രതിനിധികളും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, കൈക്കാരന്മാരും ഇടവകയെ പ്രതിനിധീകരിച്ച് ആശംസകള്‍ അര്‍പ്പിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൈക്കാരന്മാര്‍ ഇടവക സമൂഹത്തിന്റെ സ്‌നേഹോപഹാരം കൈമാറി. അച്ചനോടുള്ള സ്‌നേഹാദരവ് പ്രകടിപ്പിച്ചുകൊണ്ട് അങ്ങാടിയത്ത് പിതാവ് അഗസ്റ്റിനച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു. 

ആരെയും തന്റെ പുഞ്ചിരിക്കുന്ന മുഖവുമായി സ്വാഗതം ചെയ്യുന്ന അഗസ്റ്റിനച്ചന്‍ ഇടവകയിലെ എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന വ്യക്തിയായിരുന്നു. തന്നോട് സഹകരിച്ച് പ്രവര്‍ത്തിച്ച മറ്റു വൈദീകര്‍ക്കും, ദേവാലയ ജനങ്ങള്‍ക്കും എക്യൂമെനിക്കല്‍ സഭാംഗങ്ങള്‍ക്കും അച്ചന്‍ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.