Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
Thomas-Alva-Edison-home

ന്യൂജഴ്സി ∙ വിഖ്യാത ശാസ്ത്രജ്ഞനായ തോമസ് ആൽവാ എഡിസന്റെ വെസ്റ്റ് ഓറഞ്ചിലെ വീട് വില്‍പനയ്ക്ക്. ആറ് ഏക്കറിൽ സ്ഥിതി ചെയ്യുന്ന വീടിന് മൂന്നര മില്യനാണ് മൂല്യം കണകാക്കുന്നത്. എഡിസന്റെ മകനും ന്യൂജഴ്സിയിലെ 42–ാ മത്തെ ഗവർണറുമായിരുന്ന ചാൾസ് എഡിസനാണ് വീട് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 10,593 സ്ക്വയർ ഫീറ്റുള്ള വീടിന് 6 ലക്ഷം ഡോളർ കുറച്ചാണ് ഇപ്പോഴത്തെ വിലയായ മൂന്നര മില്യനിൽ എത്തിയത്.

വെസ്റ്റ് ഓറഞ്ച് ടൗൺഷിപ്പിലെ ലെവ് ലിൻ പാർക്ക് ഗേറ്റസ് കമ്മ്യൂണിറ്റിക്ക് അകത്തുള്ള മൂന്നു നില വീട്ടിൽ എട്ട് വീതം ബെഡ് റൂമുകളും ബാത്ത്  റൂമുകളും ഉണ്ട്. ചരിത്ര പ്രാധാന്യമുള്ള ഈ വീടിന് ആവശ്യക്കാരുണ്ടെങ്കിൽ സില്ലോ ലിസ്റ്റിങ്ങിൽ (Zillow Listing) നോക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.