Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രളയാനന്തര കൈത്താങ്ങുമായി അമേരിക്കയിൽ നിന്നും മലയാളി കൂട്ടായ്മ

onnanu-nammal3

ഇല്ലിനോയ്സ്∙ അമേരിക്കൻ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രളയാനന്തര കൈത്താങ്ങായി 10 ലക്ഷം രൂപ വിതരണം ചെയ്തു. ചാലക്കുടി വ്യാപാര ഭവൻ എസി ഹാളിൽ ഫെബ്രുവരി 1 വെള്ളിയാഴ്ച വൈകിട്ട് 4നു ചേർന്ന സമ്മേളനത്തിൽ ഇല്ലിനോയ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ്  ജോർജ് പണിക്കർ അധ്യക്ഷത വഹിച്ചു. 

onnanu-nammal4

കർമ മേഖല തേടി അമേരിക്കയിൽ എത്തിയിട്ടും, പിറന്ന നാടിനെ ഹൃദയത്തോട് ചേർത്ത് ദുഃഖങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിൽക്കാൻ ശ്രമിക്കുകയും തുടർപദ്ധതിയുടെ  ഭാഗമായി കേരളത്തിന്റെ പുനർനിർമാണത്തിൽ ഭാഗഭാക്കുകളാകുകയും  ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒന്നാണ് നമ്മളെന്ന സന്ദേശവുമായി ഞങ്ങൾ കേരളത്തിലെത്തിയിരിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പണിക്കർ പറഞ്ഞു.  ചാലക്കുടി മുൻ എംപി കെ. പി. ധനപാലൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിലവിളക്കു കൊളുത്തി നിർവ്വഹിച്ചു. 

onnanu-nammal2

അമേരിക്കൻ മലയാളികൾ പ്രത്യേകിച്ചു ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രളയാനന്തര നിർമാണ പ്രവർത്തനങ്ങളിൽ പ്രകടിപ്പിക്കുന്ന താൽപര്യം അഭിനന്ദനാർഹമാണെന്നു ധനപാലൻ പറഞ്ഞു. സഹായ വിതരണത്തിന്റെ ആദ്യ ഘട്ടമാണിതെന്നും തുടർന്നും അർഹതപ്പെട്ടവർക്ക് സഹായം നൽകുമെന്ന് അമേരിക്കയിലും കേരളത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒന്നാണ് നമ്മൾ എന്ന പരിപാടിയുടെ ജനറൽ കൺവീനർ പോൾ പി. പറമ്പി പറഞ്ഞു. 

onnanu-nammal1

സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ. വർഗീസ് പാത്താടൻ, ഡൊമിനിക്ക് തെക്കേത്തല, സക്കോക്കി വില്ലേജ് കമ്മീഷനർ  അനിൽ കുമാർ പിള്ള അബ്രഹാം ചാക്കോ, ഹെറാൾഡ് ഫിഗർദൊ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണാത്ത്, വൈസ് പ്രസിഡന്റ് മോളി തോമസ്, അഡ്വ. സി. ഐ. വർഗീസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.