Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരളാ അസോസിയേഷൻ ഓഫ് ഡാലസ് പ്രളയ ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്കു കൈമാറി

FloodRelief

ഡാലസ്∙ കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ നേതൃത്വത്തിൽ  പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക അസോസിയേഷൻ പ്രതിനിധികൾ  മുഖ്യമന്ത്രിയുടെ ഓഫിസ്‌ സന്ദർശിച്ച്  നേരിട്ട്  കൈമാറി. അസോസിയേഷനെ പ്രതിനിധീകരിച്ചു സെക്രട്ടറി ഡാനിയേൽ കുന്നിൽ  മുഖ്യമന്ത്രി പിണാറായി വിജയനു  ചെക്ക് നൽകി. 

ഡോ എം വി പിള്ള, ഐ വർഗീസ്, രമണീ കുമാർ എന്നീ അസോസിയേഷൻ അംഗങ്ങൾ സന്നിഹിതരായിരുന്നു. ഓഗസ്റ്റ് - സെപ്റ്റംബർ മാസ കാലയളവിൽ ഡാലസിലെ സഹൃദയരായ ആളുകളുടെ സഹകരണത്തോടെ 37,886  ഡോളർ  അസോസിയേഷനു  സമാഹരിക്കുവാനായി.  പ്രളയ ദുരിതത്തിൽ അവശയതയനുഭവിക്കുന്നവർക്കു വേണ്ടി നടപ്പാക്കികൊണ്ടിരിക്കുന്ന വിവിധ പദ്ധതികളിലേക്ക് ഈ തുക വിനിയോഗം  ചെയ്യും. 

ഡാലസിലെ പ്രവാസികളുടെ മാതൃകാപരമായ സഹകരണത്തിനും സഹാനുഭൂതിക്കും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.