Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റവ. ഫാ. ബിനു തോമസ് ഡാലസ് സെന്റ് മേരീസ് യാക്കോബാ സുറിയാനി ദേവാലയ വികാരി

fr-binu-thomas

ഡാലസ് ∙ മലങ്കര ആർച്ച് ഡയോസിസിന്റെ കീഴിലുള്ള സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിന്റെ  വികാരിയായി റവ. ഫാ. ബിനു തോമസിനെ ഫെബ്രുവരി 1 മുതൽ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ യൽദോ മോർ തീത്തോസ് തിരുമേനി നിയമിച്ചു.

ഒക്കലഹോമ സെന്റ് ജോർജ് ദേവാലയത്തിൽ മൂന്നു വർഷത്തെ മികച്ച ശുശ്രൂഷ പൂർത്തീകരിച്ചാണ് ഡാലസ് സെന്റ് മേരീസിലേക്ക് ഫാ. ബിനു തോമസ് നിയമിക്കപ്പെടുന്നത്. ചിട്ടയോടുകൂടിയ പ്രസംഗം പാടവം, അതിമനോഹരമായ ആരാധന കൺവൻഷൻ പ്രാസംഗികൻ, മികച്ച സംഘാടകൻ തുടങ്ങിയ ശ്രേണികളിൽ യാക്കോബായ സഭാംഗങ്ങളുടെ ശ്രദ്ധ ആകർഷിക്കപ്പെട്ട ഫാ. ബിനു തോമസ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും , മുളന്തുരുത്തി യാക്കോബായ സുറിയാനി തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ഡിപ്ലോമയും നേടിയിട്ടുണ്ട്.

ഡാലസ് കേരള എക്യുമിനിക്കൽ ക്ലർജി ഫെല്ലോഷിപ്പ് സെക്രട്ടറി കൂടിയാണ് റവ. ബിനു തോമസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.