Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഏഷ്യൻ അമേരിക്കൻ ലിറ്ററേച്ചർ അവാർഡ് ഷർമിളാ സെനിന്

sharmila-sen

വാഷിങ്ടൺ ഡിസി ∙ അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഏഷ്യൻ പസഫിക് അമേരിക്കൻ ലൈബ്രറേറിയൻ അസോസിയേഷൻ  (APALA) 2019 ലെ ഏഷ്യൻ അമേരിക്കൻ ലിറ്റേച്ചർ വിജയിയെ പ്രഖ്യാപിച്ചു. അഡൽറ്റ് നോൺ ഫിക്ഷൻ വിഭാഗത്തിലെ അവാർഡ് ഇന്ത്യൻ അമേരിക്കൻ ഷർമിളാ സെനിന് ലഭിച്ചു. (Not Quite Not White) എന്ന പുസ്തകത്തിന് അവാർഡ്. 

കൊൽക്കത്തയിൽ ജനിച്ചു വളർന്ന സെൻ 12–ാം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. മാസ്സച്യുസെറ്റ് കാംബ്രിഡ്ജിൽ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സെൻ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും  യെൽ  യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കി. ആഫ്രിക്ക, ഏഷ്യ, കരീബിയൻ എന്നീ രാജ്യങ്ങളിലെ ഹാർവാർഡ് യൂണിവേഴ്സിറ്റികളിൽ 7 വർഷം ഇംഗ്ലീഷ് ലിറ്ററേച്ചർ അദ്ധ്യാപികയായി പ്രവർത്തിച്ചു.

ഇന്ത്യാ പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലും താമസിച്ചു അവിടത്തെ സംസ്കാരവും ഭാഷയും പഠന വിഷയമാക്കിയിരുന്നു.  ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ചും അവിടെ ജനങ്ങൾ അനുഭവിക്കുന്ന വേദനകളെക്കുറിച്ചും ഷർമിള കാപ്റ്റിവേറ്റിങ്ങ് മെമ്മോറിയൽ എന്ന പുസ്തകത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.

ജൂണിൽ വാഷിങ്ടണിൽ നടക്കുന്ന എപിഎഎൽഎയുടെ വാർഷിക സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.