Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോയി ചെമ്മാച്ചേൽ: ഫൊക്കാനായുടെ ആത്മമിത്രം

chemmachel

ഷിക്കാഗോ∙ ഫൊക്കാനാ മുൻ വൈസ് പ്രസിഡന്റ്, കമ്മിറ്റി അംഗം, ഷിക്കാഗോ കൺവൻഷൻ കൺവീനർ തുടങ്ങി ഫൊക്കാനായുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

നടനും സാംസ്കാരിക പ്രവർത്തകനും സർവ്വോപരി ഒരു കർഷകനുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി പ്രസിഡന്റ് മാധവൻ നായർ അറിയിച്ചു.

താൻ ഏർപ്പെട്ടിരുന്ന എല്ലാ മണ്ഡലങ്ങളിലും തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രമിച്ചിരുന്നു. ചിരിച്ച മുഖത്തോടെ മാത്രമേ അദ്ദേഹത്തെ കാണുവാൻ സാധിക്കുമായിരുന്നുള്ളു. ഫൊക്കാനയുടെ ഷിക്കാഗോ കൺവൻഷൻ വൻ വിജയമാക്കുന്നതിൽ ജോയി ചെമ്മാച്ചേൽ വഹിച്ച പങ്ക് വളരെ വലുതാണ്. 

മികച്ച സംഘാടകൻ, സാമുദായിക സ്നേഹി, ജീവ കാരുണ്യ പ്രവർത്തകൻ, ചലച്ചിത്ര പ്രവർത്തകൻ, കർഷകൻ, എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ജോയ് ചെമ്മാച്ചേലിന്റെ വ്യക്തിത്വം എന്നും സ്മരിക്കപ്പെടുമെന്ന് ഫൊക്കാനാ ജനറൽ സെക്രട്ടറി ടോമി കൊക്കാട് അഭിപ്രായപ്പെട്ടു.

കോട്ടയത്തിനടുത്തു നീണ്ടൂരില്‍ സ്ഥാപിച്ച ജെ.എസ്. ഫാം കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാം ആയി തിരഞ്ഞെടുത്തിരുന്നു. സിനിമ, സീരിയൽ അഭിനേതാവുമായ ചെമ്മാച്ചേലിന്റെ നിര്യാണം മൂലം നല്ല ഒരു നടനെയും കർഷകനെയുമാണ് നമുക്ക് നഷ്‌ടമായതെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി.ജേക്കബ്ബ് അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് മാധവൻ ബി.നായർ, ജനറൽ സെക്രട്ടറി ടോമി കൊക്കാട്, ട്രഷറർ സജിമോൻ ആന്റണി, എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ ഉണ്ണിത്താൻ,ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്ബ് , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ  ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്, പോൾ കറുകപ്പിള്ളിൽ, ജോർജി വർഗീസ്, ഫൌണ്ടേഷൻ ചെയർമാൻ  എബ്രഹാം ഈപ്പൻ,  റീജിണൽ വൈസ് പ്രസിഡന്റുമാർ, കമ്മിറ്റി മെംബേർസ്, ട്രസ്റ്റഇ ബോർഡ് മെംബേർസ് തുടങ്ങിയവർ  ഒരു സംയുകത പ്രസ്താവനയിൽ അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.