Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നേതൃത്വ സ്ഥാനത്തേക്ക് ഗെ വിദ്യാർഥിയെ നിരോധിച്ചത് ശരിയെന്നു ഫെഡറൽ ജഡ്ജി

gay1

ഐഓവ ∙ ഐഓവ യൂണിവേഴ്സിറ്റിയിലെ ക്രിസ്ത്യൻ സ്റ്റുഡന്റ് ഗ്രൂപ്പിലെ നേതൃത്വ സ്ഥാനത്തേക്ക് സ്വവർഗ്ഗ രതിക്കാരനായ വിദ്യാർഥിയെ നിരോധിച്ചത് ശരിയാണെന്ന് ഫെബ്രുവരി 6 ബുധനാഴ്ച യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി സ്റ്റെഫിനി എം. റോസ് ഉത്തരവിട്ടു.

ഗെ വിദ്യാർഥിയെ നിരോധിച്ചതിന്റെ പേരിൽ ക്രിസ്ത്യൻ സ്റ്റുഡന്റ് ഗ്രൂപ്പിന്റെ രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം പെർമനന്റ് ഇഞ്ചക്ഷനിലൂടെ കോടതി തടഞ്ഞു.

ui

ലീഡർഷിപ്പ് സ്ഥാനത്തേക്ക് വിദ്യാർഥിയെ തടഞ്ഞതു മനുഷ്യവകാശ ലംഘനമാണെന്നാണ് യൂണിവേഴ്സിറ്റിയുടെ വാദം കോടതി അംഗീകരിച്ചില്ല. സംഘടനയിൽ ആർക്കെല്ലാം അംഗത്വം നൽകണം , അധികാര സ്ഥാനങ്ങളിലേക്ക് ആരെ തിരഞ്ഞെടുക്കണം എന്നു തീരുമാനിക്കുന്നത് സംഘടനയുടെ അവകാശമാണെന്നും  അതു പരിമിതപ്പെടുത്തുന്നതിന് മറ്റാർക്കും അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

കോടതിയുടെ തീരുമാനം തങ്ങളുടെ വിജയമാണെന്നു ബിസിനസ് ലീഡേർസ് ഇൻ ക്രൈസ്റ്റ് മെമ്പർ ജേക്ക് എസ്റ്റൽ പറഞ്ഞു. കോടതി വിധി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും തുടർ നടപടികൾ എന്തായിരിക്കണമെന്നും ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്നും യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.