Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് നവ സാരഥികൾ

sree-guruvayooyappan

ഡാലസ്∙ ഡാലസിലെ കേരള ഹിന്ദുസൊസൈറ്റിയുടെ ഇനി വരുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സന്തോഷ് പിള്ള പ്രസിഡന്റായി  പുതിയ കമ്മിറ്റി അധികാരത്തിൽ വന്നു. വിലാസ് കുമാർ( വൈസ് പ്രസിഡന്റ്), രമണി കുമാർ (സെക്രട്ടറി), സുരേന്ദ്രൻ നായർ (ജോയന്റ്  സെക്രട്ടറി ), ഉണ്ണിനായർ (ട്രഷറർ), അയ്യപ്പൻ കുട്ടിനായർ (ജോയിന്റ്  ട്രഷറർ), വിനോദ് സി ബി, ജോബി തങ്കപ്പൻ, രാജേഷ് കൈമൾ എന്നിവർ എക്സിക്യുട്ടീവ്  കമ്മറ്റി അംഗങ്ങളുമായിരിക്കും. 

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ദീർഘകാല പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ട്രസ്റ്റി ബോർഡിന്റെ ചെയർമാൻ  രാജേന്ദ്ര വാരിയർ ആയിരിക്കും. ക്ഷേത്രപുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുവാൻ  അനുഗ്രഹമുണ്ടാകണമെന്ന പ്രാർത്ഥനക്ക് ശേഷം പുതിയ കമ്മിറ്റി അംഗങ്ങൾ. ശ്രീ ഗുരുവായൂരപ്പനെയും ക്ഷേത്ര സന്ദർശകരേയും ഭക്ത്യാദരവോടെ സേവിച്ച് കൊള്ളാമെന്ന്  ഭഗവൽ സാന്നിധ്യത്തിൽ പ്രതിജ്ഞ ചെയ്തു. ഗണപതി ഹോമത്തോടനുബന്ധിച്ചു രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ നടന്ന വിഷ്ണുസഹസ്ര നാമജപത്തോടെയാണ് കമ്മിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.