Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മയാമിയില്‍ ആവേശത്തിരയുണര്‍ത്തി സോക്കര്‍ മാമാങ്കം

maiami-soccer

മയാമി∙ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി കാല്‍ പന്തു കളിയുടെ സൗന്ദര്യം മയാമി മലയാളികള്‍ക്കായി നല്‍കി എംഎഎസ്സിന്റെ (മലയാളീസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്) ആഭിമുഖ്യത്തില്‍ ജനുവരി 19 നു മിറാമിര്‍ വിസ്‌കോയ പാര്‍ക്കില്‍ അരങ്ങേറിയ സെവന്‍സ് സോക്കര്‍ ടൂര്‍ണമെന്റില്‍ നിരവധി ടീമുകള്‍ അണിചേര്‍ന്നു.

maiami-soccer1

മയാമിയുടെ സ്വന്തം ടീം ആയ എഫ്.സി ബ്ലാസ്‌റ്റേഴ്‌സ് , എംഎഫ്സി ജാക്ക്‌സണ്‍വില്ല , എഫ്സി കോറല്‍ സ്പ്രിങ്‌സ് , ദേശി ബോയ്‌സ് ഓഫ് ഒര്‍ലാണ്ടോ എന്നീ ടീമുകള്‍ മല്‍സരത്തില്‍ മാറ്റുരച്ചു. ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ കായിക മാമാങ്കത്തില്‍ പെംബ്രോക്ക് പൈന്‍സ് കമ്മിഷണര്‍ ആഞ്ചലോ കാസ്റ്റിലോ മുഖ്യാതിഥി ആയിരുന്നു .

അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മയാമി എഫ്.സി ബ്ലാസ്‌റ്റേഴ്‌സ് കിരീടം നേടി . കളിയിലെ കേമന്മാര്‍ ഗോളി : ജിനോ കുര്യാക്കോസ് ( എഫ്.സി ബ്ലാസ്‌റ്റേഴ്‌സ്) പ്ലയെര്‍ : ജയദേവന്‍ (എം.എഫ്.സി ജാക്ക്‌സണ്‍വില്ല) ഡിഫന്‍ഡര്‍ : അജിത് വിജയന്‍ ( എ .ഇ ബ്ലാസ്‌റ്റേഴ്‌സ്) ഓള്‍ റൗണ്ടര്‍ ജിതേഷ് (എംഎഫ്സി ജാക്ക്‌സണ്‍വില്ല) ടോപ് സ്‌ക്രോറോര്‍: ജസ്റ്റിന്‍ ജെയിംസ് (എംഎഫ്സി ജാക്ക്‌സണ്‍വില്ല) എന്നിവരാണ് , കളിയില്‍ വിജയ ഗോള്‍ നേടി മയാമി എഫ്സി ബ്ലാസ്‌റ്റേഴ്‌സ് താരം ജിമ്മി പെരേപ്പാടന്‍ ആരാധരുടെ മനം കവര്‍ന്നു . അതോടൊപ്പം യുവ സോക്കര്‍ പ്രേമികള്‍ക്കായി അണ്ടര്‍ 17 സൗഹൃദ മല്‍സരവും അരങ്ങേറി .

തുടര്‍ന്ന് വിജയികള്‍ക്ക് പെംബ്രോക്ക് പൈന്‍സ് കമ്മിഷണര്‍ ആഞ്ചലോ കാസ്റ്റിലോ, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ നോയല്‍ മാത്യു , സാജന്‍ കുര്യന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഒന്നാം സീസണ്‍ വന്‍ വിജയമാക്കി തീര്‍ത്ത മയാമി മലയാളികളോട് സംഘാടകര്‍ നിസീമമായ നന്ദി രേഖപ്പെടുത്തി . സീസണ്‍ രണ്ടിലേക്ക് തയ്യാറടുപ്പുകള്‍ തുടങ്ങിയതായും അറിയിച്ചു .വാര്‍ത്ത അയച്ചത്– പത്മകുമാര്‍ .കെ.ജി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.