Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വാമി ചിദാനന്ദപുരി ഹൂസ്റ്റനില്‍

Swami-Chidananda-Puri

ഹൂസ്റ്റൻ∙ സ്വാമി ചിദാനന്ദപുരി 2019 ഫെബ്രുവരി 12-ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ  ഹൂസ്റ്റൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ  പ്രഭാഷണവും ധർമ്മസംവാദവും നടത്തുന്നു. പ്രസ്തുതസംവാദത്തിൽ പങ്കു ചേരുവാൻ എല്ലാ ഹൂസ്റ്റൺ നിവാസികളേയും ക്ഷണിക്കുന്നതായി ക്ഷേത്രം പ്രസിഡന്റ് ശശിധരൻ നായർ അറിയിച്ചു. 

chenda-classes

മുപ്പതോളം മഹത് ഗ്രന്ഥങ്ങളുടെ രചയിതാവും എണ്ണിയാലൊതുങ്ങാത്ത പുരസ്കാര ജേതാവുമായ സ്വാമി ചിദാനന്ദപുരി 1992 ൽ കോളത്തുരിൽ അദ്വൈതാശ്രമം സ്ഥാപിച്ച് ഒരു വേദാന്ത പഠന കേന്ദ്രമാക്കി,  ഇപ്പോൾ സനാതന ധർമ്മസേവാ ട്രസ്റ്റിന്റെ സ്ഥാപകനും മാനേജിങ്ങ് ട്രസ്റ്റിയുമാണ് സ്വാമികൾ , ഈ അസുലഭ നിമിഷങ്ങൾ ധന്യമാക്കാൻ എല്ലാ ഹൂസ്റ്റൻ നിവാസികളേയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുകയും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2019 മാർച്ച് 2 മുതൽ പല്ലശ്ശന ശ്രീജിത്ത് മാരാരുടെ മേൽനോട്ടത്തിൽ നടക്കുന്ന ചെണ്ട ക്ലാസുകളുടെ പ്രവേശനം നടന്നു കൊണ്ടിരിക്കുന്നു പ്രായഭേദമന്യേ ആർക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ് എന്നും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 713 729 8994, ശശിധരൻനായർ 832 860 0371, സുരേഷ്പിള്ള 713 569 7920, രമാ ശങ്കർ 404 680 9787, അജിത നായർ 83 2 713 1710. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.