Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സാന്റാ അന്നയിൽ സിറോ മലബാർ നാഷണൽ കൺവൻഷൻ കിക്ക്ഓഫ് വൻവിജയം 

syro-malabar-nat-convntn1

ലൊസാഞ്ചൽസ്∙ ഹൂസ്റ്റണിൽ ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ നടക്കുന്ന ഏഴാമത് സിറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷൻ കിക്കോഫ് കലിഫോർണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ നടന്നു.   

syro-malabar-nat-convntn2

ഹൂസ്റ്റൺ ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ മുഖ്യകാർമ്മികനായ ദിവ്യബലിക്കു  ശേഷമായിരുന്നു ചടങ്ങുകൾ. ഇടവക വികാരി റവ ഫാ മാത്യൂസ് മൂഞ്ഞനാത്ത് സന്നിഹിതനായിരുന്നു. ഇടവക ട്രസ്റ്റി സജോ ജേക്കബ് പുരവടിയിൽനിന്നും ആദ്യ റജിസ്‌ട്രേഷൻ സ്വീകരിച്ചു കൊണ്ട് ഫാ. കുര്യൻ  ഉദ്ഘാടനം നിർവഹിച്ചു. 

syro-malabar-nat-convntn3

കൺവൻഷനോടനുബന്ധിച്ചിലുള്ള റാഫിൾ ടിക്കറ്റിന്റെ ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം ഫാ. മാത്യൂസ് മൂഞ്ഞനാത്ത് നിർവഹിച്ചു. ഇടവക ട്രസ്റ്റിയും സിറോ മലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (എസ്എംസിസി ) നാഷണൽ ചെയർമാനുമായ ജോർജ് കുട്ടി തോമസ് പുല്ലാപ്പള്ളിൽ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഇടവകയിലെ ടിക്കറ്റ് വില്‍പനയുടെ ചുമതല എസ്എംസിസി ചാപ്‌റ്റർ  പ്രസിഡണ്ട് മാത്യു കൊച്ചുപുരക്കൽ ഏറ്റെടുത്തു. 

ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കൺവൻഷന്റെ  ക്രമീകരണങ്ങളെപ്പറ്റി വിശദീകരിച്ചു. ഫാ. മാത്യൂസ് മൂഞ്ഞനാത്ത് കൺവൻഷനു ഇടവകയുടെ സഹകരണം വാഗ്ദാനം ചെയ്തു. 

syro-malabar-nat-convntn4

കൺവൻഷൻ ലോക്കൽ കോർഡിനേറ്റേഴ്‌സും ട്രസ്റ്റിമാരുമായ ജോർജ്കുട്ടി പുല്ലാപ്പള്ളിൽ , സജോ ജേക്കബ് പുരവടി, ഷൈൻ മുട്ടപ്പള്ളിൽ, ആൽബിൻ വിനോയി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.