Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന യോഗം

chemmachel_pic

ഷിക്കാഗോ∙ ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ഷിക്കാഗോ പൗരാവലിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 15നു ഷിക്കാഗോയില്‍ വച്ച് ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന സമ്മേളനം ചേരും. വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെയാണ് പൊതുദര്‍ശനം. വെള്ളിയാഴ്ച രാവിലെ 9.30ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. അന്നേ ദിവസം വൈകുന്നേരം 7 മണിക്കാണ് അനുശോചന യോഗം ചേരുന്നത്. 

വളരെ ബൃഹത്തായൊരു സുഹൃദ്‌വലയത്തിനുടമയായ ജോയ് ചെമ്മാച്ചേലിന്റെ ആകസ്മിക വിയോഗം അദ്ദേഹത്തെ അറിയുന്നവരില്‍ വല്ലാത്തൊരു നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനും ദുഃഖത്തില്‍ പങ്കാളികളാവുന്നതിനും എല്ലാ സുഹൃത്തുക്കളെയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നു.

സ്ഥലം: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി, 7800 വെസ്റ്റ് ലയണ്‍സ് സ്ട്രീറ്റ്, മോര്‍ട്ടന്‍ ഗ്രോവ്, ഇല്ലിനോയി 60053 (St. Mary's Knanaya Catholic Church, 7800 W. Lyons tSreet, Morton Grove, IL 60053).

ഇന്ത്യ പ്രസ് ക്ലബ് നാഷനല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, അനിയന്‍ ജോര്‍ജ് (ഫോമാ), പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികള്‍, വിവിധ സാമൂഹ്യ സാംസ്കാരിക മത സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. വിവരങ്ങള്‍ക്ക്: ബിജു കിഴക്കേക്കൂറ്റ് (7732559777), പ്രസന്നന്‍ പിള്ള (6309352990), ബിജു സക്കറിയ (8476306462), ജോസ് കണിയാലി (6307287956), പീറ്റര്‍ കുളങ്ങര (8479514476).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.