Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഏഴാമത് സിറോ മലബാര്‍ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

seventh-syro-malabar-convention

ഹൂസ്റ്റണ്‍∙ ഏഴാമതു സിറോ മലബാര്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണിലുള്ള ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടല്‍ സമുച്ചയത്തില്‍ വച്ചു നടക്കും. ക്രിസ്തീയ സ്‌നേഹം പങ്കുവെയ്ക്കലും അനുഭവിക്കലുമാണ് കണ്‍വന്‍ഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്നു ഷിക്കാഗോ സിറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു.

2001-ല്‍ സ്ഥാപിതമായ രൂപത ഇന്ന് അതിവേഗം വളരുന്ന സഭയായി മാറിയിരിക്കുകയാണ്. 46 ഇടവകകളും, 40 ലധികം മിഷനുകളിലുമായി ഏകദേശം എഴുപതോളം വൈദീകരുടെയും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെയും നേതൃത്വത്തിലാണ് സഭയുടെ വളര്‍ച്ച.

seventh-syro-malabar-convention2

ഈ കണ്‍വന്‍ഷന്‍ സഭയുടെ കഴിഞ്ഞ കാലഘട്ടത്തിലേക്കുള്ള എത്തിനോട്ടവും, ഇന്നിന്റെ ആവശ്യങ്ങളെ മനസിലാക്കുന്നതോടൊപ്പം ഭാവി എന്തായിരിക്കുമെന്നുള്ള ചിന്തകള്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമായിരിക്കും.  പരസ്പരം അറിയുകയും ബന്ധങ്ങള്‍ കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതിനും ഈ ഒത്തുചേരല്‍ ഉപയോഗപ്പെടുമെന്നു പിതാവ് പ്രത്യാശിച്ചു.

അത്മായരുടെ നേതൃത്വത്തിലാണ് ഈ കണ്‍വന്‍ഷന്‍ അരങ്ങേറുന്നതെന്ന് കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ നാലായിരം കവിഞ്ഞു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കടുക്കച്ചിറയുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം കമ്മിറ്റികള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. എല്ലാ ഇടവകകളില്‍ നിന്നും വികാരിമാരോടൊപ്പം നാല് പ്രതിനിധികള്‍ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതായി അലക്‌സാണ്ടര്‍ അറിയിച്ചു.

seventh-syro-malabar-convention1

കണ്‍വന്‍ഷന്റെ ഉദ്ഘാടനം ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബര്‍ട്ട് നിര്‍വഹിക്കും. അമേരിക്കയിലെ കല്‍ദായ കത്തോലിക്കാ മെത്രാന്‍ ഫ്രാന്‍സീസ് കാലബാട്ട് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. പ്രമുഖ പ്രാസംഗീകരായ പാറ്റി ഷൈനിയര്‍, ട്രെന്റ് ഹോണ്‍, പോള്‍ കിം, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് തോമസ് തറയില്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.