Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വൃന്ദ വിജയലക്ഷ്മി വാഷിങ്ടൻ ഡിസി റീജിയന്‍ വൈസ്പ്രസിഡന്റ്

Vrinda-Vijayalekshmi

വാഷിങ്ടൻ ഡിസി∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാഷിങ്ടൻ ഡിസി റീജിയന്‍ വൈസ് പ്രസിഡന്റ് ആയി വൃന്ദ വിജയലക്ഷ്മിയെ തിരഞ്ഞെടുത്തു. മലയാളികള്‍ക്കിടയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച സംഘാടകയും പൊതു പ്രവര്‍ത്തകയുമാണ് വൃന്ദ. കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിങ്ടണിന്റെ ജോയിന്റ് സെക്രട്ടറി, വിനോദ പരിപാടി സംയോജക, തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നായര്‍ സർവ്വീസ്‌ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിങ്ടണിന്റെ അധ്യക്ഷയായിരുന്നു. 2011 ലെ കെഎച്ച്എന്‍എ വാഷിങ്ടൻ കണ്‍വന്‍ഷന്‍ സംഘാടനത്തില്‍ സജീവമായിരുന്നു.

കൊല്ലം കുണ്ടറ സ്വദേശിയായ വൃന്ദ 17 വര്‍ഷമായി അമേരിക്കയിലാണ്. പ്രമുഖ കമ്പനിയുടെ ഐടി കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുന്നു. സുരേഷ് നായരാണ് ഭര്‍ത്താവ്. വൈഷ്ണവി, വൈശാഖ് എന്നിവർ‌ മക്കളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.