Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നോർത്ത് കാരലൈയിൽ നിന്നും കാണാതായ നഴ്സിന്റെ മൃതദേഹം കണ്ടെടുത്തു

Diana-Alejandra-Keel_

നോർത്ത് കാരലൈന∙ നോർത്ത് കരലൈനയിൽ നിന്നും അപ്രത്യക്ഷമായ എമർജൻസി റൂം നഴ്സ് ഡയാനാ കീലിന്റെ (38) മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പതിനെട്ടു വയസ്സുള്ള ഡയാനയുടെ മകൾ മാതാവിനെ കാണാനില്ല എന്ന് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരാതിപ്പെട്ടത്. നാഷ്‌വില്ലയിലെ ഡയാനയുടെ വീടിനു മുന്നിൽ ഇവരുടെ കാർ പാർക്ക് ചെയ്തിരുന്നതായി നാഷ്‌വില്ല ഷെറിഫ് ഓഫിസ് അറിയിച്ചു.

ചൊവ്വാഴ്ച കണ്ടെടുത്ത മൃതദേഹം അഴുകി തുടങ്ങിയതിനാൽ ഡയാനയുടേതാണോ എന്ന് ഔദ്യോഗികമായി അറിയണമെങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതു വരെ കാത്തിരിക്കണമെന്നും ഷെറിഫ് പറഞ്ഞു. സംഭവത്തിൽ ഡയാനയുടെ ഭർത്താവ് സംശയത്തിന്റെ നിഴലിലാണെന്നും ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ ആരംഭിച്ചതായും  പറയുന്നു.

ഡയാനയുടെ ഭർത്താവ് ലീൻ നീൽ നേരത്തെ വിവാഹം ചെയ്തിരുന്ന ഭാര്യ അപകടത്തിൽ മരിച്ചതിനുശേഷമാണ് ഡയാനയെ വിവാഹം ചെയ്തത്. ഇവർ തമ്മിൽ കുടുംബ കലഹം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഡയാനയുടെ 10 വയസ്സുള്ള മകനെ അമ്മൂമ്മയുടെ സംരക്ഷണയിൽ വിട്ടു കൊടുത്തു.

ഡയാനയെ അവസാനമായി വെള്ളിയാഴ്ച ലീൻ നീലാണ് കണ്ടതെന്ന് പൊലീസ് പറയുന്നു. ലീനിന്റെ ആദ്യ ഭാര്യ ഇതേ വീട്ടിൽ വീണു മരിച്ചു എന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.