Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കലിഫോർണിയ മലയാളം അക്കാദമി സ്കൂൾ വാർഷികം ആഘോഷിച്ചു

mal-academy1

ന്യൂയോർക്ക്∙ മലയാളം അക്കാദമി ഓഫ് നോർത്ത് അമേരിക്കയും ഫൊക്കാനയും സംയുക്തമായി ചെയ്യുന്ന ഓൺലൈൻ മലയാളം കോഴ്സിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മാർച്ച് 9 ന് കലിഫോർണിയയിലുള്ള ജോൺ എം ഹോർണർ ജൂനിയർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ മുഖ്യ അതിഥിയായിരുന്നു. മലയാള സാഹിത്യകാരനായ തമ്പി ആന്റണിയും, ഫൊക്കാന റീജിണൽ വൈസ് പ്രസിഡന്റ് ഗീത ജോർജും, രാജേഷ് നായർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

മലയാള ഭാഷയുടെ ഉന്നമനത്തിനായി  ഫൊക്കാനയും മലയാളം അക്കാദമി ഓഫ് നോർത്ത് അമേരിക്കയും ചേർന്ന് ഓൺലൈൻ മലയാളം ക്ലാസുകൾ അമേരിക്കയിൽ നടത്തുവാൻ തീരുമാനിക്കുകയും പല സിറ്റികളിലും ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ഇനിയും കൂടുതൽ സിറ്റികളിൽ ഈ പ്രോജക്ടിന് ഫൊക്കാനാ തുടക്കമിടുന്നു. 

mal-academy2

മലയാളം അക്കാദമി ഓഫ് നോർത്ത് അമേരിക്ക (MANA) രാജേഷ് നായർ ചെയർമാൻ ആയി കഴിഞ്ഞ അഞ്ചുവർഷമായി അമേരിക്കയിൽ പ്രവർത്തിച്ചു വരുന്നു. 2019 ൽ ആണ് ഫോക്കാനയും മലയാളം അക്കാദമി ഓഫ് നോർത്ത് അമേരിക്കയും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്. മലയാളം ക്ലാസുകൾക്ക് വേണ്ട സിലബസുകൾ നൽകുന്നത് കേരള ഗവൺമെന്റ് ആണ്.

അമേരിക്കയിലെ രണ്ടും മുന്നും തലമുറയിലെ മലയാളി സമൂഹത്തിനു മലയാള പഠനത്തില്‍ അവഗാഹമുണ്ടാക്കുന്നതിനും മലയാളത്തെ നമ്മുടെ തലമുറ മറക്കാതിരിക്കുന്നതിനും നമ്മുടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള ഒരു ശ്രമമാണ് മലയാളം അക്കാദമിയിലൂടെ ഫൊക്കാനാ ഉദ്ദേശിക്കുന്നതെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ പറഞ്ഞു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.