Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാമിലി കോൺഫറൻസ് പ്രതിനിധികൾ സഫേൺ സെന്റ് മേരീസ് ഇടവക സന്ദർശിച്ചു

Suffern01

വാഷിങ്ടൻ ഡിസി ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ സഫേൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. ഫെബ്രുവരി 24 ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി  ഫാ. ഡോ. രാജു വർഗീസ് കോൺഫറൻസ് പ്രതിനിധികളെ സ്വാഗതം ചെയ്തു.

ഭദ്രാസന കൗൺസിൽ അംഗം സജി പോത്തൻ ആമുഖ വിവരണം നൽകി. ട്രഷറർ മാത്യു വർഗീസ്, ജോയിന്റ് ട്രഷറർ ജെയ്സൺ തോമസ്, ഫിനാൻസ് ചെയർ തോമസ് വർഗീസ് എന്നിവർ കോൺഫറൻസിനെകുറിച്ചും റജിസ്ട്രേഷനെകുറിച്ചും സുവനീറിനെക്കുറിച്ചും വിവരണങ്ങൾ നൽകി.

Suffern02

റജിസ്ട്രേഷൻ കിക്ക് ഓഫ് ഫാ. ഡോ. രാജു വർഗീസും ജെസ്സി ജെയിംസും ചേർന്ന് നിർവ്വഹിച്ചു. നിരവധി അംഗങ്ങൾ കോൺഫറൻസിലേക്ക് റജിസ്റ്റർ ചെയ്തു. ജോ അലക്സാണ്ടർ, എബ്രഹാം പോത്തൻ, റജി കുരീക്കാട്ടിൽ എന്നിവർ ഗ്രാന്റ് സ്പോൺസർഷിപ്പ് എടുത്തു.

ട്രഷറാർ മാത്യു വർഗീസ്, ജോയിന്റ് ട്രഷറാർ ജെയ്സൺ തോമസ്, ഫിനാൻസ് ചെയർ തോമസ് വർഗീസ് ഏരിയ കോ ഓർഡിനേറ്റർ ജോൺ വർഗീസ്, വെബ് മാസ്റ്റർ അജിത് വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം സജി പോത്തൻ, കമ്മിറ്റി അംഗം ജീമോൻ വർഗീസ്, ജെസ്സി ജെയിംസ്, ഇടവകയുടെ സെക്രട്ടറിയും മുൻ ഭദ്രാസന കൗൺസിൽ അംഗം ഫീലിപ്പോസ് ഫിലിപ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇടവകാംഗങ്ങളുടെ അഭ്യർത്ഥനമാനിച്ച് കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷൻ മാർച്ച് 31 വരെ നീട്ടിയതായി കോൺഫറൻസ് കമ്മിറ്റി അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത ഏവർക്കുമുള്ള നന്ദി സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.