Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഐപിസി കുടുംബ സംഗമം: പ്രൊമോഷണൽ യോഗവും സംഗീത വിരുന്നും മാർച്ച് 31ന്

ipc-family-meet-flyer

ഒർലാന്റോ∙ ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐപിസി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗവും സംഗീത ശുശ്രൂഷയും മാർച്ച്  31ന് ഞായറാഴ്ച വൈകിട്ട് 5.30 ന് ഒക്കലഹോമ ഫസ്റ്റ് ഐപിസി സഭയിൽ വച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകനായ പാസ്റ്റർ ഷിബു തോമസ് ദൈവവചന പ്രഭാഷണം നടത്തും. ഒക്കലഹോമ സിറ്റി ക്വയർ ഗാനങ്ങൾ ആലപിക്കും.

ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോഓർഡിനേറ്റർ), എന്നിവർ കോൺഫ്രൻസിന്റെ ഇതുവരെയുള്ള പ്രവർത്തന പദ്ധതികൾ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി അലക്സാണ്ടർ വർഗീസ് നേതൃത്വം നൽകും.

എല്ലാ വ്യാഴാഴ്ചകളിലും ഒൻപത് മുതൽ വൈകിട്ട് 10 വരെ പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാം.വിവരങ്ങൾക്കും രജിസ്ട്രേഷന  www.ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഏപ്രിൽ 25 നകം റജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കുകൾ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: അലക്സാസാണ്ടർ  വർഗീസ് : 405 210 3905 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.