Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ദ്വിദിന സമ്മേളനം

naser-ipc

ഫ്ളോറിഡ∙ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ആത്മീയ സമ്മേളനവും പ്രവർത്തന ഉദ്ഘാടനവും വൈസ് പ്രസിഡന്റ് പാസ്റ്റർ പോത്തൻ ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. തോംസൺ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തി. റവ. ആൻറണി റോക്കി, ഡോ. ജോൺ സാമുവേൽ തുടങ്ങിയവർ ആശംസ സന്ദേശം നൽകി.റീജിയൻ ട്രഷറാർ ബ്രദർ അലക്സാണ്ടർ ജോർജ് സ്വാഗതം അറിയിച്ചു.

നേത്യത്വ സെമിനാറിൽ പാസ്റ്റർ ഡാനിയേൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജേക്കബ് മാത്യൂ, ഡോ. തോംസൺ കെ.മാത്യു, ജി.സാമുവേൽ, ബ്രദർ കെ.വി. ജോസഫ് എന്നിവർ വിവിധ ക്ലാസുകൾ എടുത്തു. റവ.ബിനു ജോൺ മോഡറേറ്ററായിരുന്നു.

IPC-NASER-2019

യുവജന പ്രവർത്തക സമ്മേളനത്തിൽ പിവൈപിഎ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. പ്രെയ്സ് ആൻറ് വർഷിപ്പ് ശുശ്രൂഷകൾക് മ്യൂസിക് ക്വയർ നേതൃത്വം നൽകി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന റീജിയൻ സഹോദരി സമ്മേളനത്തിൽ പ്രസിഡന്റ് സിസ്റ്റർ ആശ തോമസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഷൈജ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കൗൺസിൽ അംഗങ്ങളായ രാജു പൊന്നോലിൽ, സജിമോൻ മാത്യൂ, നെബു സ്റ്റീഫൻ, നിബു വെള്ളവന്താനം, പ്രയർ കോർഡിനേറ്റർ പാസ്റ്റർ സിബി കുരുവിള തുടങ്ങിയവർ ദ്വിദിന സമ്മേളനത്തിന് നേതൃത്വം നൽകി.

പാസ്റ്റർ പോത്തൻ ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റർ ബിനു ജോൺ (സെക്രട്ടറി), ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജോ. സെക്രട്ടറി), ബ്രദർ അലക്സാണ്ടർ ജോർജ്‌ (ട്രഷറാർ) തുടങ്ങിയവരാണ് റീജിയൻ ഭാരവാഹികൾ. ഫ്ളോറിഡ, ജോർജ്ജിയ, ടെന്നസി, സൗത്ത് കരോളിന,  തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐപിസി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.