Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരളാ കോൺഗ്രസ് നേതാക്കൾ ഒന്നിക്കണം: പ്രവാസി കേരളാ കോൺഗ്രസ്

PC-mathew

ഡാലസ്∙ കാലഘട്ടത്തിന്റെ  ആവശ്യം മനസ്സിലാക്കി കേരള കോൺഗ്രസ് നേതാക്കൾ ഒന്നിക്കണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് നാഷണൽ പ്രസിഡന്റ് ജെയ്‌ബു കുളങ്ങര, വർക്കിങ് പ്രസിഡന്റ് പി. സി. മാത്യു, നാഷണൽ കോ–ഓർഡിനേറ്റർ മാത്തുക്കുട്ടി ആലും പറമ്പിൽ, നാഷണൽ സെക്രട്ടറി സണ്ണി കാരിക്കൽ മുതലായവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പു അടുത്ത സാഹചര്യത്തിൽ പാർട്ടിയെ ധ്രുവീകരിക്കുന്ന യാതൊരു നടപടികളും ആരുടെയും ഭാഗത്തുനിന്നും ഉണ്ടാവരുത്.  

കേരളത്തിലെ കർഷകരുടെ കരുത്തുറ്റ പാർട്ടിയാണ് കേരള കോൺഗ്രസ്. കേരള ജനത എന്നും മാറോടു ചേർത്ത് പിടിച്ച പാർട്ടി. അഭിപ്രായഭിന്നതകൾ എല്ലാ പാർട്ടികളിലും ഉണ്ടാവാം. എന്നാൽ ത്യാഗം സഹിച്ചു ഒന്നിച്ച ശേഷം മാണി സാറും ജോസഫ് സാറും ഒരിക്കലും ഇനി പിരിയാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ സത്യസന്ധരായ കേരള കോൺഗ്രസുകാരുടെ ഹൃദയം വീണ്ടും മുറിക്കുകയായിരിക്കും.  സ്ഥാനങ്ങൾ ലഭിക്കുന്നത് തന്നെയല്ല അംഗീകാരം എന്നത്.  

അംഗീകാരമുണ്ടെങ്കിൽ സ്ഥാനങ്ങൾ പുറകെ എത്തും. പ്രവാസി കേരള കോൺഗ്രസുകാരുടെ വികാരം അമേരിക്കയിലെ നാഷണൽ കമ്മിറ്റി മീറ്റിങ് വിളിച്ചു കൂട്ടിയ ശേഷം നേതാക്കളെ അറിയിക്കുമെന്നു മുൻ എംജി യൂണിവേഴ്സിറ്റി സെനറ്റ് മെംബറും മുൻ കേരളാ വിദ്യാർഥി കോൺഗ്രസ് നേതാവ് കൂടിയായിരുന്ന  പി. സി. മാത്യു പറഞ്ഞു. അനുഭവത്തിൽ നിന്നും പാഠങ്ങൾ പഠിച്ചില്ലെങ്കിൽ തിരുവല്ലാ നിയോജക മണ്ഡലത്തിലെ സ്ഥിതി ആവർത്തിക്കാൻ സാധ്യത ഏറെയാണ്. അതൊഴിവാക്കാൻ എല്ലാ നേതാക്കളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മുൻ എംഎൽഎ തോമസ് ചാഴിക്കാടന്റെ കോട്ടയത്തെ സ്ഥാനാർഥിത്വത്തെ ഒറ്റക്കെട്ടായി കോട്ടയത്തെ ജനത പിന്തുണക്കണമെന്നും ജോസ് കെ. മാണി എംപി തുടങ്ങിവച്ച ഉപകാരപ്രദമായ പല  പദ്ധതികളുടെയും വിജയത്തിനു ചാഴിക്കാടന്റെ വിജയം അനിവാര്യമാണെന്നും പി. സി മാത്യു പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.