Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
dog-attack

ഗാൽവസ്റ്റൺ (ടെക്സസ്)∙ നായ്ക്കൾ ആക്രമിച്ചതിനെ തുടർന്ന് ടെക്സസ് ഗാൽവസ്റ്റൺ കൗണ്ടിയില്‍ 53 കാരൻ കൊല്ലപ്പെട്ടു. മാർച്ച് 13 ബുധനാഴ്ചയായിരുന്നു സംഭവമെന്ന് കൗണ്ടി ഷെറിഫ് ഹെൻട്രി അറിയിച്ചു. മറ്റൊരു വീട്ടിൽ വളർത്തുന്ന മൂന്ന് നായ്ക്കളാണ് ആക്രമണം നടത്തിയത്.

സാന്റാഫി ഹൈലാന്റ് റോഡ് 5600 ബ്ലോക്കിലെ ഒരു കുടുംബാംത്ത് വച്ചായിരുന്നു അമ്പത്തി മൂന്നുകാരനെ മൂന്ന് നായ്ക്കൾ ചേർന്ന് ആക്രമിച്ചത്. സംഭവം കണ്ടു നിന്ന കുടുംബാംഗം ഓടി സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യഥാർഥ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അറിയാനാകു എന്ന് ഓഫിസർ പറഞ്ഞു.

dog-attack-1

മൂന്നു നായ്ക്കളെയും ടെക്സസ് സിറ്റി എആർ ഷെൽട്ടറിലേക്ക് മാറ്റി. നായ്ക്കളെ പ്രകോപിച്ചതെന്തെന്ന് കണ്ടെത്തണമെന്നും, ഉടമസ്ഥനെതിരെ കേസ്സെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കൗണ്ടി ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.