Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിശ്വാസികളുടെ ഇടയിൽ വേറിട്ട വ്യക്തിത്വത്തിനുടമയായ ബ്രദർ ജോസ് പൊന്മണിശ്ശേരി നിര്യാതനായി

Jose-Ponmanissery-obit

ഡാലസ്∙ ക്രൈസ്തവ വിശ്വാസത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിച്ച ഡാലസ് ഫോട്ടുവർത്ത് ബ്രദറൺ വിശ്വാസികളുടെ ഇടയിൽ വേറിട്ട വ്യക്തിത്വത്തിനുടമയായ ബ്രദർ ജോസ് പൊന്മണിശ്ശേരി മാർച്ച് 11 ന് നിര്യാതനായി.

തൃശൂർ അഞ്ചേരി പൊന്മണിശ്ശേരി തിമത്തിയുടെയും ഇട്ട്യാനത്തിന്റെയും മകനായി 1958 ലായിരുന്നു ജോസിന്റെ ജനനം. നെല്ലിക്കുന്ന് റെഹാബോത്,ചിറ്റൂർ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ,തൃശൂർ കാൽ ഡിയൻ ഹൈ സ്കൂൾ എന്നീ വിദ്യാലയങ്ങളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസവും കാലിക്കറ്, കേരള യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദവും കരസ്ഥമാക്കി. ബഹ്‌റൈൈന്‍ ഗൾഫ് ഡെയ്‌ലി ന്യൂസ് എഡിറ്റോറിയൽ ഡിപ്പാർട്മെന്റിൽ ആർടിസ്റ്റായി  പ്രവർത്തിച്ചു.1992 ലാണ് കുടുംബസമേതം ന്യൂയോർക്കിലെത്തിയത്. പിന്നീട് ഡാലസിൽ സ്ഥിരതാമസമാക്കി. ഡാലസ് ഹിൽട്ടൺ ഗ്രൂപ്പ് കാപിറ്റൽ അക്കൗണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു .

തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ജോസ് ഡാലസിൽ എത്തിയതോടെ ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തി. അതിനായി പ്രത്യേക ട്രസ്റ്റ് രൂപികരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡാലസ് ഹിൽട്ടണിലെ വളരെ ഉത്തരവാദിത്വപ്പെട്ട ചുമതലകൾ നിർവഹിക്കുന്നതിനിടയിലും സമയം കണ്ടെത്തി കുടുംബവുമായി വർഷത്തിൽ ഒന്നും രണ്ടും തവണ ഇന്ത്യയിലെത്തി വിവിധ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചു നടത്തിയിരുന്ന സുവിശേഷ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ,വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതിനും ജോസ് ‌നൽകിവന്നിരുന്ന നേതൃത്വം ഡാലസിലുള്ള  വിശ്വാസസമൂഹത്തെപോലും അതിശയിപ്പിക്കുന്നതായിരുന്നു .

ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിന് സ്വന്തം വരുമാനത്തിന്റെ നല്ലൊരു ശതമാനം മാറ്റിവച്ചു. ഇന്ത്യയിലുള്ള സുവിശേഷ പ്രവർത്തകരെ ഫോണിൽ ബന്ധപ്പെ‌ട്ടു.  ഇന്ത്യയിൽ സന്ദർശനം നടത്തുന്ന സന്ദർഭങ്ങളിലെല്ലാം  കേരളത്തിൽനിന്നും ഒരു സംഘം വിശ്വാസികളുമായി  ചേർന്നു അവിടെയുള്ള അശരരണരും ആലംബഹീനരുമായി ഒന്നിച്ചിരുന്നു ആരാധിക്കുന്നതിനും കൂട്ടായ്മക്കും ജോസ് സമയം കണ്ടെത്തി.

സഭയിൽ സാക്ഷ്യം നിലനിർത്തുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ ദുഷ്കരമാണെന്നുള്ള ധാരണ തിരുത്തികുറിക്കുവാൻ ജോസിന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു. കാരോൾട്ടൻ ബിലീവേഴ്‌സ് ബൈബിൾ ചാപ്പൽ അംഗമായിരുന്ന ജോസ് തന്റെ ദൈവം നൽകിയ ജന്മസിദ്ധമായ  കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ എന്നും മുൻപന്തിയിൽ തന്നെ ആയിരുന്നു. തന്നിലർപ്പിതമായ  ദൈവീക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന്  ദൈവീക കൃപ ലഭിക്കുന്നുണ്ടെന്നു ജോസിന് വിശ്വാസം ഉണ്ടായിരുന്നു. അതോടൊപ്പം  ഭാര്യ ജെസ്സിയുടെയും മകൻ ക്രിസിന്റെയും പ്രാർഥനയും സഹകരണവും ശക്തി പകർന്നിരുന്നതായും  ജോസ് പറഞ്ഞിരുന്നു.

മൂന്നു വർഷത്തോളമായി ശാരീരിക അസ്വസ്ഥത പ്രകടമായിരുന്നുവെങ്കിലും അതൊന്നും  പ്രവർത്തനങ്ങൾക്കു തടസ്സമാകരുതെന്നു ആഗഹിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളിൽ നിന്നു പോലും ഇതു മറച്ചുവെയ്ക്കുകയും ചെയ്തു. ഒരു മാസത്തോളം ഹോസ്പിറ്റലിൽ  ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തു ഫെബ്രുവരി  23നു ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയിൽ  ശ്വാസതടസം നേരിട്ടതിനെത്തുടർന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ചു 11 നു ലോകത്തോട് വിടപറഞ്ഞു.

മാർച്ച് 15 വെള്ളി വൈകിട്ടും, 16 ശനിയാഴ്ച രാവിലെയും ഡാലസ് മെട്രോ ചർച്ചിൽ മെമ്മോറിയൽ, ഫ്യൂണറൽ സർവിസുകൾ നടക്കും.

Memorial Service Viewing: Friday (3/15) @ 6:30 pm

Metro Church Of God

13930 Distribution Way, 

Farmers Branch, 

TX 75234

972-395-2585

Funeral Service:Saturday(3/16) @9:30 AM

Metro Church Of God

13930 Distribution Way, 

Farmers Branch, 

TX 75234

972-395-2585

Funeral Home to Send Flowers:

Rolling Oaks Funeral Home

400 Freeport Parkway, Coppell, TX 75019

972-745-1638

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.