Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇല്ലിനോയ് ഫെഡറൽ കോടതിക്ക് ആദ്യമായി വനിതാ ജഡ്ജി

rebecca-pallmeyer

ഇല്ലിനോയ്∙ നോർതേൺ ഇല്ലിനോയ് ഫെഡറൽ കോടതി ചീഫ് ജഡ്ജിയായി റെബെക്ക പാൾമെയറിന് നിയമനം. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത നിയമിക്കപ്പെടുന്നത്. 2013 ൽ ആദ്യ ലാറ്റിനൊ ചീഫ് ജഡ്ജായി നിയമിതനായ റൂബെൻ കാസ്റ്റിലൊയുടെ സ്ഥാനത്തേക്കാണ് റെബെക്ക നിയമിതയാകുന്നത്.

1997 ൽ പ്രസിഡന്റ് ബിൽ ക്ലിന്റൻ ജഡ്ജിയായി നിയമിച്ച പാൾമെയർ അഴിമതി കേസിൽ മുൻ ഇല്ലിനോയ് ഗവർണർ ജോർജ് റയാനെ 6 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 65 വയസ്സിനു താഴെയുള്ളവരെയാണ് ചീഫ് ജഡ്ജ് സ്ഥാനത്തേക്ക് നിയമിക്കുക. സെപ്റ്റംബറിൽ 65 വയസ് തികയുന്ന റെബെക്കയ്ക്ക് പിന്നീട് അർഹത ലഭിക്കാൻ സാധ്യമല്ലാത്തതിനാലാണ് ഇപ്പോൾ നിയമിതയായത്. ഇനി ഇവർക്ക് 70 വയസ് വരെ തുടരാം. ടോക്കിയോയിലാണ് പാൾമെയറുടെ ജനനം. 1979–80 കാലഘട്ടത്തിൽ  മിനിസോട്ട സുപ്രീം കോടതി ജ‍ഡ്ജിയായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.