Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കലാകാരന്മാര്‍ക്കും ലൈബ്രറികള്‍ക്കും കൈത്താങ്ങായി സര്‍ഗ്ഗവേദി

sargavedi_pic1

സാന്‍ഫ്രാന്‍സിസ്‌കോ∙ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ  കലാസാഹിത്യ സംഘടനയായ സര്‍ഗ്ഗവേദി, തങ്ങളുടെ രണ്ടാമത്തെ നാടകമായ പെരുന്തച്ചന്റെ ടിക്കറ്റ് വിൽപനയില്‍നിന്നുള്ള ലാഭ വിഹിതം കേരളത്തിലെ കലാകാരന്‍മാര്‍ക്കും പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ലൈബ്രറികൾക്കും നൽകി.

കേരളമാകെയുള്ള  നാടകപ്രേമികള്‍ക്ക് ആവേശമായിരുന്ന ഞാറക്കല്‍ ആന്റണി എന്ന കെ.വി ആന്റണിയുടെ ചികിത്സക്കു സഹായ നൽകി. അഞ്ചല്‍ സ്വദേശിയും സംസ്ഥാനസര്‍ക്കാരിന്റെ  മികച്ചസഹനടിക്കുള്ള അവാര്‍ഡ് ജേതാവുമായ കെ.പി.എ.സി പുഷ്പലതയ്ക്ക്, ഒരു ലക്ഷം രൂപ സഹായധനം നല്‍കി. നാടകത്തില്‍ അഭിനയിച്ച് തിരിച്ചുപോകുമ്പോള്‍ വണ്ടി മറിഞ്ഞ് തോളെല്ലുപൊട്ടിയ പറവൂര്‍ വാസന്തിക്ക് അന്‍പതിനായിരം രൂപ നല്‍കി.

പ്രളയം കേരളത്തില്‍ലെ ഭവനങ്ങളിലും ജനജീവിതത്തിലും മാത്രമല്ല ലൈബ്രറികളിലും ദുരന്തംവിതച്ചു. ചേന്ദമംഗലത്തെ നായര്‍ സമാജം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ലൈബ്രറിയ്ക്ക് അന്‍പതിനായിരം രൂപയുടെ പുസ്തകങ്ങളും ഗോതുരുത്ത് ലൈബ്രറിയ്ക്ക് ഇരുപത്തിഅയ്യായിരം രൂപയുടെ പുസ്തകങ്ങളും സര്‍ഗ്ഗവേദി സമ്മാനിച്ചു.

sargavedi_pic2

തങ്ങളാല്‍ കഴിയുന്നരീതിയില്‍ പഴയകാല നാടകകലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന സഹായംചെയ്യാന്‍ കഴിഞ്ഞതില്‍ സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദിയും പെരുന്തച്ചന്‍ നാടക ടീംഅംഗങ്ങളും അഭിമാനിക്കുന്നു.  ഇവരെ കണ്ടെത്തി സഹായംഎത്തിക്കാന്‍ സഹായിച്ച കേരളത്തിലെ നാടകപ്രവര്‍ത്തകരായ ആലപ്പി ഋഷികേശിനും രമേഷ് മേനോനും സര്‍ഗ്ഗവേദി നന്ദി അറിയിച്ചു.

sargavedi_pic3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.