Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എമർജൻസി ഡിക്ലറേഷന് സെനറ്റിലും അംഗീകാരം ലഭിച്ചില്ല

donald-trump

വാഷിങ്ടൻ ഡിസി ∙ ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അതിർത്തി മതിൽ നിർമാണത്തിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബോർഡർ എമർജൻസി ഡിക്ലറേഷൻ പ്രഖ്യാപിച്ചത് അംഗീകരിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റും വിസമ്മതിച്ചു.

Border-Wall

ഡമോക്രാറ്റിക് പാർട്ടി എമർജൻസി ഡിക്ലറേഷൻ തടയണമെന്നാവശ്യപ്പെട്ട് സെനറ്റിൽ അവതരിപ്പിച്ച പ്രമേയം 41 നെതിരെ 59 വോട്ടുകളോടെ പാസ്സായി. ഡമോക്രാറ്റിക് പാർട്ടിയുടെ പ്രമേയം റിപ്പബ്ലിക്കൻ പാർട്ടിയിലെ പന്ത്രണ്ട് സെനറ്റർമാരാണ് പിന്തുണച്ചത്. നോർത്ത് കാരലൈനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസാണ് പ്രമേയത്തിനെ അനുകൂലിച്ച്  ആദ്യം രംഗത്തെത്തിയത്. തുടർന്ന് മയിനിൽ നിന്നുള്ള സൂസൻ കോളിൻസ്, യുട്ടയിൽ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കൻ നേതാവ് മിറ്റ്റോമനി എന്നിവരും പ്രമേയത്തെ പരസ്യമായി അനുകൂലിച്ചു.

senate

ഡമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസ് നേരത്തെ ഈ പ്രമേയം പാസ്സാക്കിയിരുന്നു. ട്രംപിന്റെ അവസാന നിമിഷ അഭ്യർഥന തള്ളികളഞ്ഞാണ് 12 റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രമേയത്തെ അനുകൂലിച്ചത് സെനറ്റിൽ പരാജയം നേരിട്ടതോടെ ഫയൽ പ്രസിഡന്റിന്റെ മേശപുറത്തെത്തി. പ്രസിഡന്റിന്റെ വീറ്റൊ ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.