Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രൊവിൻസ് വനിതാദിനാഘോഷം 

World-malyali-council1

ന്യൂജഴ്‌സി∙ അന്തർദേശിയ വനിതാദിനാഘോഷത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൌൺസിൽ, ന്യൂജഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച  വനിതാദിനാഘോഷ പരിപാടി ജനശ്രദ്ധ പിടിച്ചു പറ്റി. ചർച്ച പരിപാടികളുടെ പ്രധാന ആകർഷണമായി.ഡോ. ആനി പോൾ, ഡോ എലിസബത്ത് മാമ്മൻ പ്രസാദ്, ലൈസി അലക്സ്, ലീല മാരേട്ട്, രേഖ നായർ, ഡോ സുധ അലക്സാണ്ടർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു.     

ചടങ്ങിൽ മുഖ്യാതിഥിയായ വ്യവസായ പ്രമുഖ ആനി കോലോത്ത് സ്ത്രീകൾ സ്വയംപര്യാപ്തത കൈവരിക്കേണ്ട ആവശ്യകതയേയും ജീവിതവഴിയിൽ  നേരിടുന്ന വെല്ലുവിളികളെ സധൈര്യം നേരിടേണ്ടതിനെയും പരാമർശിച്ചു. ഫോറത്തിന്റെ "മെൻറ്റർ" പ്രോഗ്രാമിന് ഡോ എലിസബത്ത് മാമ്മൻ പ്രസാദ്,  ശ്രീമതി തങ്കമണി അരവിന്ദൻ, ഡോ ജെസ്സി ജോയിക്കുട്ടി തോമസ്, ഡോ സിന്ധു സുരേഷ് എന്നിവർ നേതൃത്വം കൊടുക്കും. 

World-malyali-council2

പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളിൽ സ്വാഗത പ്രസംഗം നടത്തി. പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ്  ഡോ ഷൈനി രാജു, സെക്രട്ടറി  അമ്പിളി കുര്യൻ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾക്കുമുള്ള നന്ദി അറിയിച്ചു. വനിതാ ദിന ആഘോഷങ്ങൾ ന്യൂജേഴ്‌സി പ്രൊവിൻസിന്റെ മികവാർന്ന പ്രവർത്തനമണ്ഡലങ്ങളിൽ മറ്റൊരു  പൊൻതൂവലായി  എന്ന് ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു. 

ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ വൈസ് ചെയർമാൻ തങ്കമണി അരവിന്ദൻ, അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യു, അമേരിക്ക റീജിയൻ പ്രസിഡന്റ്  ജെയിംസ് കൂടൽ,  അമേരിക്ക റീജിയൻ സെക്രട്ടറി സുധീർ നമ്പ്യാർ, അമേരിക്ക റീജിയൻ വൈസ് ചെയർമാൻ  കോശി ഉമ്മൻ ,അമേരിക്ക റീജിയൻ വനിതാ ഫോറം പ്രസിഡന്റ് സിസിലി ജോയ്, ന്യൂ ജഴ്‌സി പ്രൊവിൻസ് അഡ്വൈസറി ചെയർമാൻ  ഡോ ജോർജ് ജേക്കബ്, സോമൻ ജോൺ തോമസ് , മേരി ഫിലിപ്പ് (ന്യൂയോർക് പ്രൊവിൻസ്), മുൻ ഫോമാ സെക്രട്ടറി അനിയൻ ജോർജ് , Kanj  പ്രസിഡന്റ് ജയൻ ജോസഫ്, Kanj  മുൻ പ്രസിഡന്റ് റോയ് മാത്യു , Kanj  മുൻ വൈസ് പ്രസിഡന്റ് അജിത് ഹരിഹരൻ എന്നിവരുൾപ്പെടെ അനേകം സാംസ്‌കാരിക, സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. 

ന്യൂജഴ്‌സി പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ്  ഡോ  ഷൈനി, സെക്രട്ടറി അമ്പിളി കുര്യൻ എന്നിവരോടൊപ്പം ന്യൂജഴ്‌സി പ്രൊവിൻസ് വൈസ് ചെയർപേഴ്സൺ ഷീല ശ്രീകുമാർ, സെക്രട്ടറി  വിദ്യ കിഷോർ,  ട്രഷറർ ശോഭ ജേക്കബ് , ജോയിന്റ് സെക്രട്ടറി മിനി ചെറിയാൻ , ചാരിറ്റി ഫോറം സെക്രട്ടറി  ജിനു അലക്സ് , അഡ്വൈസറി ബോർഡ് മെമ്പർ ഡോ സോഫി വില്‍സന്‍  എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു 

ഡോ. സോഫി വിൽ‌സൺ ആയിരുന്നു  പാനൽ ചർച്ചയുടെ മോഡറേറ്റർ. IPCA പ്രസിഡന്റ് മധു രാജൻ, കൃഷ്ണ കിഷോർ , ഷിജോ പൗലോസ്,  മഹേഷ് കുമാർ, രാജൻ ചീരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.