Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നവതിയുടെ നിറവിൽ റവ. പി. ചാക്കോ

Navathi-celebrations1

ഡിട്രോയിറ്റ് ∙ മാർത്തോമ്മാ സഭയുടെ സീനിയർ വൈദികൻ റവ. പി. ചാക്കോയുടെ നവതി ആഘോഷങ്ങൾ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടന്നു. വികാരി റവ. ജോജി ഉമ്മൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റവ. പി. ചാക്കോയിക്ക് പൊന്നാട നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് തോംസൺ ഡേവിഡ് ആശംസകൾ നേരുകയും ട്രസ്റ്റിസ് ജോർജ് കോശി, ഷാജി തോമസ് എന്നിവർ ഇടവകയുടെ ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

മാർത്തോമാ സഭയുടെ സുവിശേഷകനായി 20 വർഷക്കാലം മലേഷ്യ, സിംഗപ്പൂർ, പാലക്കാട്, ആൻഡമാൻ, നിക്കോബാർ എന്നിവിടങ്ങളിൽ പ്രവർത്തിച്ച റവ. പി. ചാക്കോ സഭയുടെ പട്ടക്കാരനായി 20 വർഷം ശുശ്രൂഷ നിർവ്വഹിച്ചു. ഇപ്പോൾ ഡിട്രോയിറ്റിൽ മകൻ ഡോ. സോമൻ ഫിലിപ്പ് ചാക്കോയോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു. മാർത്തോമ്മാ സഭയുടെ ഹോസ്ക്കോട്ട് മിഷന് തുടക്കം കുറിച്ചവരിൽ ഒരാളാണ് റവ. പി. ചാക്കോ.

Navathi-celebrations

ഒരു വൈദികൻ എങ്ങനെ ആയിരിക്കണം എന്തായിരിക്കണം എന്നത് സ്വന്തം ജീവിതം കൊണ്ട് കാട്ടികൊടുക്കുന്ന സമർപ്പിതനായ സുവിശേഷകനാണ് റവ. പി. ചാക്കോ. പ്രവാചക സന്ദേശം എന്ന പുസ്തകത്തിന്റെ രചയിതാവാണ്. മാർത്തോമ്മാ സഭയുടെ പട്ടക്കാരൻ റവ. മാത്യു കെ. ജാക്സൺ മരുമകനാണ്. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക റവ. പി. ചാക്കോയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.