Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസിൽ കാതോലിക്കാ ദിന ആചരണവും ചിൽഡ്രൻസ് ഡേ ആഘോഷവും

new-york-Jackson-Heights

ജാക്സൺ ഹൈറ്റ്സ് (ന്യൂയോർക്ക്) ∙ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ ചിൽഡ്രൻസ് ഡേ ആഘോഷവും കാതോലിക്കാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു. ഏപ്രിൽ ഏഴിന് ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ഡൽഹി ഭദ്രാസനത്തിൽ നിന്നുള്ള ഫാദർ അനീഷ് തോമസ് കാർമ്മികത്വം വഹിച്ചു. തുടർന്ന് പള്ളി ചുറ്റിയുള്ള കുട്ടികളുടെ റാലിക്ക് സിന്ധു ജേക്കബ്, ടിഫ്നി തോമസ്, ശിൽപാ തര്യൻ എന്നിവർ നേതൃത്വം നൽകി.

new-york-Jackson-Heights1

തുടർന്ന് നടന്ന സമ്മേളനത്തിൽ വികാരി ഫാദർ ജോൺ തോമസ് അധ്യക്ഷനായിരുന്നു. മുൻ വികാരി റവ. ടി. എം. സഖറിയാ കോ എപ്പിസ്കോപ്പാ ചിൽഡ്രൻസ് ഡേ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡോ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. 32 വർഷങ്ങളായി ഭദ്രാസനത്തിനും ഇടവകയിലെ ആത്മീയ പ്രസ്ഥാനങ്ങൾക്കും  നേതൃത്വം നൽകി വരുന്ന തങ്കമ്മ തോമസ് പഠിപ്പിച്ച ഗീതങ്ങൾ തുടങ്ങിയ പുസ്തകം സൺഡേ സ്കൂൾ പ്രസിദ്ധീകരിച്ചത്, സൺഡേ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിംഗ് കരിക്കുലം ഡയറക്ടർ ജോർജ് ഗീവർഗീസ് പ്രകാശനം ചെയ്തു.

new-york-Jackson-Heights3

ഇടവക സെക്രട്ടറി മോൻസി മാണി കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദർശ് ജേക്കബ്, റേച്ചൽ ജോൺ എന്നിവർ എംസിമാരായി പ്രവർത്തിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബിജി വർഗീസ് സ്വാഗതവും ട്രസ്റ്റി ഗീവറുഗീസ് ജേക്കബ് കൃതജ്ഞത പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.