Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സാൻഹോസെയിലെ ബേ മലയാളി സ്പോർട്സ് ക്ലബ് ബാഡ്മിന്റൻ ടൂർണമെന്റ്

bay-malayali-badminton-tournament

സാൻഫ്രാൻസിസ്കോ∙ സാൻഹോസെയിലെ ബേ മലയാളി സ്പോർട്സ് ക്ലബിന്റെ മൂന്നാം ബാഡ്മിന്റൻ ടൂർണമെന്റ് ഏപ്രിൽ 6 ശനിയാഴ്ച ഫ്രീ മോണ്ട് ഔർ ലേഡി ഓഫ് ഗ്വാഡെലുപ്പ് ചർച്ച് ഇൻഡോർ കോർട്ടിൽ നടന്നു. 11 വർഷങ്ങളായി സാൻ ഹോസെ ആസ്ഥാനമായി ബേ മലയാളി സ്പോർട്സ് ക്ലബ് മലയാളികൾക്കു പ്രിയമുള്ള കായിക വിനോദങ്ങളിലൂടെ സാമുദായിക കൂട്ടായ്മയും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടു പ്രവർത്തിച്ചു വരുന്നു.

bay-malayali-club

സിലിക്കൺ വാലിയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളായ ടെക്ക് ഐടിയും ഹാർമണി വെൻച്വർസും ആണു ടൂർണമെന്റ് സ്പോർസർ ചെയ്തത്. ഫാ. കുര്യാക്കോസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിവിധ പ്രായപരിധിയിലുള്ളവരെ ഉൾപ്പെടുത്തി അഞ്ചു വിഭാഗങ്ങളിലായാണു മത്സരം നടന്നത്.

bat2

ക്ലബ് പ്രസിഡന്റ് ലെബോൺ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർനന സമാപന സമ്മേളനത്തിൽ ഫാ.ജോയ് കുമാരതുശേരിയും സ്പോൺസർമാരായ പ്രതീഷ് തോമസും രാശ്വന്ത് റെഡ്ഢിയും ചേർന്നു ട്രോഫികൾ സമ്മാനിച്ചു. ഫോമ ജോയിന്റ് സെക്രട്ടറി സാജു ജോസഫ് മുഖ്യാതിഥിയായിരുന്നു.

അനൂപ് പിള്ള, നൗഫൽ കപ്പച്ചള്ളയിൽ, ജീൻ ജോർജ്, ബാബു മാതലിക്കന്നേൽ, എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണു ടൂർണമെന്റ് വിജയത്തിനായി പ്രയത്നിച്ചത്.

കായിക വിനോദത്തിലൂടെ പൊതു ജനാരോഗ്യം സംരക്ഷിട്ട് ജനക്ഷേമ പരിപാടികൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ബേ മലയാളി കഴിഞ്ഞ വർഷം ഫ്രീ മോണ്ട് സിറ്റിയുടെ പ്രത്യേക അംഗീകാരവും നേടിയിരുന്നു. ഏകദേശം അറുന്നൂറിലധികം അംഗങ്ങളുള്ള ഈ ക്ലബ് വരും കാലങ്ങളിലേക്കും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.