Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വയം മരണം വരിക്കാൻ അനുമതി: ന്യൂജഴ്സി ഗവർണർ ബില്ലിൽ ഒപ്പുവച്ചു

Gov-Murphy

ന്യൂജഴ്സി∙ രോഗം ഭേദമാകില്ലെന്നും ആറുമാസമേ ജീവിക്കാൻ സാധ്യതയുള്ളുവെന്നും ഡോക്ടർമാർ വിധിയെഴുതിയ രോഗിക്കു സ്വയം മരണം വരിക്കാൻ അനുമതി നൽകുന്ന ബിൽ ന്യൂജഴ്സി ഗവർണർ ഫിൽമർഫി ഒപ്പു വച്ചു.

old-age-health

ഏപ്രിൽ 12 വെള്ളിയാഴ്ച ഒപ്പുവച്ച നിയമം പാസാക്കുന്ന ഏഴാമത്തെ സംസ്ഥാനമാണു ന്യൂജഴ്സി. ടെർമിനൽ 111 ആക്ട് എന്നും ബിൽ പാസാക്കുന്നതിനെതെ നിരവധി തടസവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കത്തോലിക്ക വിശ്വാസിയായ ഗവർണറുടെ തീരുമാനത്തിനെതിരെ സംസ്ഥാന കാത്തലിക് കോൺഫറൻസും രംഗത്തെത്തി. മനുഷ്യ ജീവിതത്തോടു യാതൊരു ദയാവായ്പും പ്രകടിപ്പിക്കാതെ മരണത്തിന് ഏൽപ്പിക്കുന്നതു തികച്ചും പ്രതിഷേധാത്മകമാണെന്ന് കാത്തലിക് കോൺഫറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പാട്രിൽ പറഞ്ഞു.

suicide-bill

രോഗിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണെന്നു രണ്ടു ഡോക്ടർമാർ സർട്ടിഫൈ ചെയ്യണമെന്നും തുടർന്നു രോഗിക്കു സ്വയം മരിക്കുന്നതിനുള്ള മരുന്നുകൾ ആവശ്യപ്പെടുകയോ ഡോക്ടർമാർക്കു മരുന്നു കുത്തിവയ്ക്കുന്നതിനുള്ള അനുമതി ചെയ്യാമെന്നു ബില്ലിൽ വ്യവസ്ഥയുള്ളു. ഡമോക്രറ്റിക് ഭൂരിപക്ഷമുള്ള അസംബ്ലി (41–33) സെനറ്റ് (21–16) വോട്ടുകളോടെ ബിൽ നേരത്തെ പാസാക്കിയിരുന്നു. ബിൽ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.