Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒക്ലഹോമയിൽ സിറോ മലബാർ കൺവൻഷൻ കിക്കോഫ്

syro-malabar

ഒക്‍ലഹോമ സിറ്റി∙ ഹൂസ്റ്റണില്‍ ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ നടക്കുന്ന ഏഴാമത് സിറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ കിക്കോഫ് ഒക്ലഹോമ ഹോളി ഫാമിലി ഇടവകയിൽ സംഘടിപ്പിച്ചു. കൺവൻഷൻ കൺവീനറും ഹൂസ്റ്റൺ ഫൊറോനാ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ  ആദ്യ രജിസ്‌ട്രേഷൻ മുൻ ട്രസ്റ്റിമാരായ  ഫിലിപ്പ് ആന്റണി(ജിമ്മിച്ചൻ) , ജോസി തോമസ് എന്നിവരിൽ നിന്ന് സ്വീകരിച്ചു  ഉദ്ഘാടനം  നിർവഹിച്ചു. 

OKC_CON1

ഹോളി ഫാമിലി ഇടവക വികാരി ഫാ. പോൾ കൊടകരക്കാരൻ, ഫാ. ജോർജ് പാറക്കൽ, ഹൂസ്റ്റണിൽ  നിന്നെത്തിയ കൺവൻഷൻ കമ്മറ്റി അംഗങ്ങളായ   സണ്ണി ടോം, പ്രിൻസ് ജേക്കബ്, ജോർജ് മാത്യു , ജയിസം വിരുതക്കുളങ്ങര  തുടങ്ങിയവർ സന്നിഹിതരായിരുന്നു.

syro-malabar-convention

കൺവൻഷന്റെ ആദ്യ  റാഫിൾ  ടിക്കറ്റുകൾ പിയോ ഫിലിപ്പും അജിയും ഏറ്റുവാങ്ങി. കൺവൻഷൻ ലോക്കൽ കോർഡിനേറ്റർ മാത്തുക്കുട്ടി തോമസ് , ട്രസ്റ്റിമാരായ ആനന്ദ് തോമസ്, ഡൊമിനിക് ആന്റണി തുടങ്ങിയവർ പരിപാടികൾക്ക്  നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.