Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിറോ മലബാര്‍ ദേശീയ കൺവൻഷൻ: റജിസ്‌ട്രേഷന്‍ 3000 കവിഞ്ഞു

syro_conv_REG

ഹൂസ്റ്റൺ∙ സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടക്കുന്ന സിറോ മലബാർ ദേശീയ കൺവൻഷൻ വിജയപാതയിൽ മുന്നേറുന്നു . ഏഴു വർഷത്തിനു ശേഷം നടക്കുന്ന കൺവൻഷന് ഇതിനോടകം 3000ൽപരം വിശാസികൾ റജിസ്റ്റർ ചെയ്തു കഴിഞ്ഞു.  വിദൂര ഇടവകകളിൽ നിന്നെത്തുന്നവരുടെ  സൗകര്യപ്രകാരം റഗുലർ റജിസ്ട്രേഷന്റെ തീയതി ഏപ്രിൽ 30 വരെ നീട്ടിയതായി കൺവൻഷൻ കമ്മിറ്റി അറിയിച്ചു. 

സെപ്റ്റംബർ ആദ്യവാരം മാര്‍ ജോയ് ആലപ്പാട്ട് ഹൂസ്റ്റണിൽ കുറിച്ച റജിസ്ടേഷൻ കിക്കോഫ്, രൂപതയിലെ    മറ്റു ഫൊറോനകളിലും പൂർത്തിയാക്കി,  ഡിസംബർ കൊണ്ട് ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ തന്നെ വിശ്വാസികൾ നിന്ന് മികച്ച പ്രതികരമാണ് ലഭിച്ചത്.  കണ്‍വന്‍ഷന്‍ കണ്‍വീനർ  ഫാ. കുര്യന്‍ നെടുവേലി ചാലുങ്കലിന്റെയും   കൺവൻഷൻ ചെയർമാൻ  അലക്സ് കുടക്കച്ചിറയുടെയും  നേതൃത്വത്തിലുള്ള   കമ്മറ്റിയുടെ കൂട്ടായ പ്രവർത്തനം  ഇതിനോടകം  അമേരിക്കയിലെ മറ്റു  ഇടവകകളിലും എത്തി കിക്കോഫുകൾ സംഘടിപ്പിക്കുന്നതിലും  രജിസ്ടേഷൻ നടപടികൾ  പൂർത്തിയാക്കുന്നതിലും വിജയിച്ചു.   ഒരോ ദിനവും  പിന്നിടുമ്പോൾ വിശ്വാസിസമൂഹം കൂടുതൽ ആവേശത്തിലാണ്. ഓഗസ്റ്റ്  ഒന്നു മുതൽ നാലുവരെയാണ് കൺവൻഷൻ.

ഡിസ്‌കൗണ്ട് നിരക്കിലുള്ള ഫാമിലി  രജിസ്ടേഷൻ നേരത്തെ സമാപിച്ചിരിന്നു. നാല് ദിവസത്തെ കൺവൻഷൻ പങ്കെടുക്കുവാൻ ഭക്ഷണവും താമസവുമുൾപ്പെടെയുള്ള ഫാമിലി രജിസ്ടേഷൻ റഗുലർ നിരക്ക് 1500 ഡോളറാണ്. മികച്ച സൗകര്യമുള്ള ഹിൽട്ടൺ അമേരിക്കാസ്  ഹോട്ടലാണ് കൺവൻഷൻ വേദി.  നാലായിരം പേർക്കായി പരിമിതപ്പെടുന്ന കൺവൻഷന്റെ  റഗുലർ നിരക്ക് ഏപ്രിൽ 30 നു സമാപിക്കും. 

ഓൺലൈനിൽ രജിസ്ടേഷൻ സൗകര്യം ഒരുക്കിയതിനാൽ ഇന്ത്യയിൽ നിന്നും കാനഡയിൽ നിന്നും രജിസ്ടേഷൻ  വരുന്നതായി  നാഷണൽ  രജിസ്ടേഷൻ  ചെയർ സുനിൽ കുര്യൻ  പറഞ്ഞു.   തൊള്ളായിരത്തിൽ പരം ഫാമിലി രജിസ്ടേഷനുകൾ ഇതിനോടകം ലഭിച്ചു . കൂടുതൽ  യുവജന പ്രാതിനിധ്യം  ഇത്തവണയുണ്ട്. ആയിരത്തിൽ പരം  യുവജനങ്ങൾ   ഇതൊനൊടകം കൺവൻഷനു രജിസ്റ്റർ ചെയ്തു കഴിഞ്ഞതായും സുനിൽ പറഞ്ഞു.  

വെബ്സൈറ്റ് : https://smnchouston.org/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.