Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം

somerset-1

ന്യൂജഴ്‌സി∙ യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഓശാന ഞായര്‍ ആചരണത്തോടെ സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ കാത്തലിക്ക് ഫൊറോനാ ദേവാലയത്തിൽ തുടക്കമായി.

വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ മുഖ്യ കാര്‍മ്മികനായി. ഫാ. ഫിലിപ്പ് വടക്കേക്കര സഹ കാര്‍മികത്വം വഹിച്ചു.

വിശുദ്ധ വാരാചരണത്തിന്‍റെ പ്രധാനദിനമായ യേശുവിന്‍റെ അന്ത്യത്താഴത്തിന്‍റെ സ്മരണകളുണര്‍ത്തുന്ന പെസഹ തിരുക്കര്‍മങ്ങള്‍ 18ന് വ്യാഴാഴ്ച വൈകീട്ട് 7.30ന് ആരംഭിക്കും. ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യ കാരുണ്യ ആരാധന എന്നിവയ്ക്കുശേഷം അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും.

കുരിശുമരണത്തിന്‍റെ സ്മരണകള്‍ പേറുന്ന ദുഃഖവെള്ളിയിലെ തിരുക്കര്‍മങ്ങള്‍ 19ന് വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കും. തിരുക്കര്‍മങ്ങള്‍ക്ക് ഇടവക വികാരി നേതൃത്വം നല്‍കും. ആഘോഷമായ കുരിശിന്‍റെവഴിക്ക് കുട്ടികളും യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം എന്നിവയ്ക്കുശേഷം കൈയ്പു നീര്‍ കുടിക്കല്‍ ശുശ്രൂഷയും നടക്കും. 20ന് ദുഃഖശനിയാഴ്ച രാവിലെ ഒന്‍പതിന് പുത്തന്‍ വെള്ളം വെഞ്ചരിക്കലും, പുത്തന്‍ ദീപം തെളിയിക്കല്‍ തുടര്‍ന്ന് ആഘോഷപൂര്‍വമായ ദിവ്യബലിയും നടക്കും. ഉയിര്‍പ്പ് തിരുനാളിന്‍റെ ചടങ്ങുകള്‍ രാത്രി 7.30ന് ആരംഭിക്കും. തിരുനാളിനോടനുബന്ധിച്ചു  സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) (7326903934),  ടോണി മങ്ങന്‍ (ട്രസ്റ്റി) (347) 7218076, മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908)4002492. വെബ്:www.stthomassyronj.org.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.