Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബെല്‍വുഡ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓശാന ഞായര്‍ ആചരിച്ചു

belwood-1

ഷിക്കാഗോ∙ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. കുരുത്തോലകളെയും, അവ വെട്ടിയെടുത്ത വൃക്ഷങ്ങളെയും, വളരുന്ന വയലുകളേയും വാഴ്ത്തണമേ എന്ന ഓശാന പെരുന്നാളിലെ പ്രാർഥന ജീവജാലങ്ങള്‍ക്കുകൂടി അനുഗ്രഹത്തിനാണ് മനുഷ്യന്റെ സാന്നിധ്യം ഉതകേണ്ടതെന്ന് ആരാധനകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിച്ച ഫാ. ഡാനിയേല്‍ ജോര്‍ജ് അനുസ്മരിച്ചു. 

വാഴ്ത്തിയ കുരുത്തോലകള്‍ കൈകളില്‍ പിടിച്ച് വിശ്വാസികള്‍ പ്രദക്ഷിണം നടത്തുകയും സ്തുതിഗീതങ്ങള്‍ ചൊല്ലുകയും ചെയ്തു. ആരാധനയിലും തുടര്‍ന്നു മാര്‍ മക്കാറിയോസ് ഹാളില്‍ നടന്ന സ്‌നേഹവിരുന്നിലും നിരവധി വിശ്വാസികള്‍ സംബന്ധിച്ചു. പെസഹായുടെ ശുശ്രൂഷകള്‍ 17-നു ബുധനാഴ്ച വൈകിട്ട് 6.30 നും, ദുഖവെള്ളിയാഴ്ച 19-നു രാവിലെ 9 മണിക്കും, ദുഖശനിയാഴ്ച രാവിലെ 10 മണിക്കും, ഉയിര്‍പ്പ് പെരുന്നാള്‍ ഞായറാഴ്ച രാവിലെ 8 മണിക്കും നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.