Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പിസിഎന്‍എകെ പ്രമോഷണല്‍ യോഗവും സംഗീതവിരുന്നും ഡാലസില്‍

PCNAK-logo

ഡാലസ്∙ നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തെക്കോസ്ത് സഭകളുടെ സംയുക്തവേദിയായ പിസിഎന്‍എകെയുടെ 37-ാമത് കോണ്‍ഫറന്‍സിന്‍റെ പ്രമോഷണല്‍യോഗവും സംഗീതവിരുന്നും മസ്ക്വീറ്റ് ശാരോന്‍ സഭാഹാളില്‍ ഏപ്രില്‍ 28 നു വൈകിട്ട് 6.30ന് ആരംഭിക്കും.  50-ല്‍ പരം പെന്തെക്കോസ്ത് സഭകളില്‍ നിന്നുള്ള സഭാശുശ്രൂഷകരും സഭാവിശ്വാസികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് സിറ്റിവൈഡ് ചെയര്‍മാന്‍ റവ. മാത്യു ശാമുവേല്‍ അറിയിച്ചു. 

മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 4 മുതല്‍ 7 വരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകരാണ്  മുഖ്യപ്രഭാഷണം നടത്തുന്നത്. പാസ്റ്റര്‍ കെ. സി. ജോണ്‍ ഫ്ളോറിഡ (നാഷനല്‍ കണ്‍വീനര്‍), ബിജു തോമസ് ഡാലസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ് കാനഡ (നാഷനല്‍ ട്രഷറര്‍) ഫ്രാങ്ക്ളിന്‍ ഏബ്രഹാം (യൂത്ത് കോഓര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ് കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് കോണ്‍ഫറന്‍സിന് നേതൃത്വം വഹിക്കുന്നത്. ഡാലസ് പട്ടണത്തില്‍ വിവിധ പെന്തെക്കോസ്ത് സഭകളില്‍ നിന്നുള്ള ഗായകസംഘമാണ് പ്രമോഷണല്‍ യോഗത്തില്‍ ഗാനശുശ്രൂഷ നിര്‍വഹിക്കുന്നത്. യോഗസ്ഥലം: Sharon Fellowship church. 940 Barnes Bridge Road. Mesquite. Tx 75150. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.