Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നടന്നു പോയ യുവതിയെ ഡാലസിൽ കാണാതായി ; പൊലീസ് സഹായമഭ്യർഥിച്ചു

jacqueline-anne-ochoa

ഡാലസ് ∙ ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് നടന്നു പോയിരുന്ന യുവതിയെ കാണാതായതായി പൊലീസ്. വൈകിട്ട് 6.45 നാണ് 28 വയസ്സുള്ള ജാക്വിലൻ ആരിനെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു.

ഡാലസ് ഗാസ്റ്റൻ അവന്യു (ബെയ്‌ലർ ആശുപത്രിക്കു സമീപം) നോർത്ത് ലാറ്റിമർ എക്സ്പ്രസ് വെയിൽ നിന്നും ഇവർ അപ്രത്യക്ഷമാകുമ്പോൾ കറുത്ത ജോഗിങ്ങ് സൂട്ടും കറുത്ത തൊപ്പിയും ധരിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

110 പൗണ്ട് തൂക്കവും, കറുത്ത മുടിയും ബ്രൗൺ കണ്ണുകളുമുള്ള ഇവരെ കുറിച്ചു എന്തെങ്കിലും വിവരം ലഭിച്ചാൽ 214 671 4268 എന്ന നമ്പറിലോ, 911 വിളിച്ചോ അറിയിക്കണമെന്ന് പൊലീസ് പൊതു ജനങ്ങളോട് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.