Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ. ജോസഫ് ജെ. പാലക്കലിന് അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ അംഗീകാരം

My-photo-with-christ

ന്യൂയേർക്ക്∙ ബെഞ്ചമിൻ എ. ബോട്ട്കിൻ പ്രഭാഷണ പരമ്പരയിൽ, ഭാരതത്തിലെ ക്രൈസ്തവ ദർശനത്തെയും സുറിയാനി കീർത്തനങ്ങളെയും, പരിചയപ്പെടുത്തുവാനും അവ അമേരിക്കയുടെ ഔദ്യോഗിക ലൈബ്രറി രേഖകളയുടെ ഭാഗമാക്കാനും ഫാ. ജോസഫ് ജെ. പാലക്കലിനെ ക്ഷണിച്ചു. മെയ് 31 ന് 12 ന് വൈറ്റ്ഓൾ പവലിയോൺ (ജെഫേഴ്സൺ ബിൽഡിങ്, 101 ഇൻഡിപെൻഡൻസ് അവന്യൂ) വച്ചു നടത്തപ്പെടുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

Flyer-With-logo

തദവസരത്തിൽ ഫാദർ പാലക്കലിന്റെ ജീവിത വീക്ഷണങ്ങളെയും അറമായഭാഷാ പദ്ധതിയെപ്പറ്റിയും ഉള്ള വിവരങ്ങൾ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ഔദ്യോഗിക ശേഖരങ്ങളുടെ ഭാഗമായിത്തീരും. ഇന്ത്യയിലെ ക്രൈസ്തവസഭാ സംഗീതശാസ്ത്ര സമിതിയുടെ ആരംഭകനും അധ്യക്ഷനുമായ ഫാദർ പാലക്കലിന്റെ നീണ്ട വർഷങ്ങളുടെ സംഗീതചര്യയുടെ അവിസ്മരണീയമായ മുഹൂർത്തമാകുമിത്. ‌

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് സിറോ മലബാർ സഭയുടെ സുറിയാനി കീർത്തന ശാഖയെപ്പറ്റി പ്രഭാഷണത്തിന് അച്ചനെ ക്ഷണിച്ചിട്ടുണ്ട്. ആലപ്പുഴജില്ലയിലെ പള്ളിപ്പുറം സ്വദേശിയായ, സിറോ മലബാർ സഭയിൽപ്പെട്ട സിഎംഐ വൈദീകൻ, സംഗീത ലോകത്ത് ആരും കടന്നു ചെല്ലാത്ത മേഖലയിലാണ് തപസു തുടങ്ങിയത്. 

Main_Reading_Room_US-Congress-Library

ന്യൂയോർക്കിലെ ഹണ്ടർ കോളജിൽ നിന്നുമാണ് സംഗീതത്തിൽ മാസ്റ്റർ ബിരുദം നേടിയത്. അതി പ്രാചീനമായ കാൽദിയൻ സംഗീത ശാഖയെക്കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ഹിന്ദി, സംസ്‌കൃതം, മലയാളം, തുടങ്ങിയ വിവിധ ഭാഷകളിൽ നാൽപ്പതിലേറെ ആൽബങ്ങൾ അച്ചന്റേതായുണ്ട്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.