Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സജിമോൻ ആന്റണി ഫൊക്കാന 2020-2022 സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു 

sajimon-antony

ന്യൂജഴ്‌സി∙ ഫൊക്കാനയുടെ 2020-2022 ഭരണസമിതിയിൽ സെക്രട്ടറിയായി മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ മുൻ പ്രസിഡന്റും ഫൊക്കാനയുടെ ട്രഷററുമായ സജിമോൻ ആന്റണി മത്സരിക്കുന്നു. മഞ്ച് എക്സിക്യൂട്ടീവ് യോഗം സജിമോൻ ആന്റണിയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചു.

മഞ്ച് പ്രസിഡന്റ് ഡോ. സുജ ജോസിന്റെ അധ്യക്ഷതയിൽ എക്സിക്യൂട്ടീവ് യോഗത്തിൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാനുള്ള ആഗ്രഹം സജിമോൻ ആന്റണി പ്രകടപ്പിച്ചു. ഫൊക്കാന പ്രസിഡന്റും മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി അംഗവുമായ മാധവൻ ബി നായർ, സെക്രട്ടറി രഞജിത്ത് പിള്ള, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഷാജി വർഗീസ്, ട്രഷറർ പിന്റോ ചാക്കോ, ജോയിന്റ് സെക്രട്ടറി ആന്റണി കല്ലകാവുങ്കൽ, ജോയിന്റ് ട്രഷറർ ഗാരി നായർ, ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായ ജോസ് ജോയ്, ഫ്രാൻസിസ് തടത്തിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മനോജ് വാട്ടപ്പള്ളിൽ, ഷിജിമോൻ മാത്യു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ട്രഷറർ എന്ന നിലയിൽ സജി ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണെന്ന് മഞ്ച് എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.